കാസര്‍ഗോഡ് : സി.എം രവീന്ദ്രന്റെ കയ്യിലെ തെളിവുകള്‍ പുറത്ത് വന്നാല്‍ സാക്ഷാല്‍ മുഖ്യമന്ത്രിയും കടകംപള്ളി സുരേന്ദ്രനും വെട്ടിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി വെട്ടിലാകുമെന്ന് അറിയാവുന്നത് കൊണ്ടാണ് രവീന്ദ്രൻ ഈ നാടകങ്ങൾ കളിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
സി.എം രവീന്ദ്രനെന്നാല്‍ സി.എമ്മിന്റെ രവീന്ദ്രനാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവില്ലാത്തെ രവീന്ദ്രൻ ഒരു കാര്യവും ചെയ്യില്ല. ഇഡി ചോദ്യം ചെയ്യാൻ വിളിക്കുമ്പോഴെല്ലാം രവീന്ദ്രൻ ആശുപത്രയിൽ ആകുന്നു. ഇതെല്ലം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
മാത്രമല്ല രവീന്ദ്രനുമായിട്ടുള്ള പല ബിനാമി ഇടപാടുകളിലും കടകംപള്ളി സുരേന്ദ്രന്റെ പേര് വരുന്നുണ്ട്. ശരിയായ അന്വേഷണം നടക്കണം. പിണറായി വിജയനെ ഈ തിരഞ്ഞെടുപ്പില്‍ നേരിടുന്നത് ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
യു.ഡി.എഫ് എന്ന് പറയുന്നത് വെല്‍ഫെയര്‍പാര്‍ട്ടിയും-ലീഗുമാണ്. ലീഗിന്റെ അപ്രമാദിത്വമാണ് യു.ഡി.എഫിനെ നയിക്കുന്നത്. ലീഗിന്റെ അടിമകളാണ് കോണ്‍ഗ്രസ്. ലീഗും ജമാഅത്ത ഇസ്ലാമിയും നല്‍കുന്ന ദയാവായ്പിലാണ് കോണ്‍ഗ്രസിന് സീറ്റ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments