ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മാറുന്നു, വിദേശ നിക്ഷേപത്തില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടി. സ്വകാര്യ കമ്പനിയിലെ വിദേശ നിക്ഷേപത്തിലാണ് ചൈനയെ ഇന്ത്യ മറികടന്നത്. സ്വകാര്യ കമ്പനികളുടെ സോവറിന്‍ വെല്‍ത്ത് നിക്ഷേപമാണ് രാജ്യത്തെ വിദേശ നിക്ഷേപം വര്‍ദ്ധിപ്പിച്ചത്. ഇത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് നേരിയ ആശ്വാസം പകരുമെന്നാണ് കണക്കുകൂട്ടല്‍.
Read Also : ‘മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തിൽ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’ – മമത ബാനര്‍ജി
2020ല്‍ 1.48 ബില്യണ്‍ ഡോളറാണ് (1.09 ലക്ഷം കോടി രൂപ) വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ കമ്പനികളില്‍ നിക്ഷേപിച്ചത്. ഈ കാലയളവില്‍ ചൈനയിലെത്തിയ വിദേശ നിക്ഷേപത്തിന്റെ മൂന്നിരട്ടിയാണ് ഇത്. 2019 മുതലാണ് രാജ്യത്തെ വിദേശ നിക്ഷേപത്തിന്റെ അളവില്‍ വര്‍ദ്ധനയുണ്ടാകുന്നത്.
2020ല്‍ പശ്ചിമേഷ്യന്‍ സോവറില്‍ വെല്‍ത്ത് ഫണ്ടുകളായ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്, മുബാദല ഇന്‍വെസ്റ്റ്മെന്റ് കമ്പനി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ദുബായ്, ഖത്തര്‍ ന്‍വസ്റ്റുമെന്റ് അതോറിറ്റി എന്നിവയില്‍ നിന്നു മാത്രം രാജ്യത്തെ സ്വകാര്യ കമ്പനികളിലേക്കെത്തിയ വിദേശ നിക്ഷേപം 7.83 ബില്യണ്‍ ഡോളറാണ്.
Post Your Comments