തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയിലാണ് ഇപ്പോഴെത്തി നില്‍ക്കുന്നത്. അതേ സമയം ഗ്രാമിന് 40 രൂപ കുറവ് വന്ന് 4590 രൂപയുമായിട്ടുണ്ട്. 37,040 രൂപയായിരുന്നു ബുധനാഴ്ചത്തെ സ്വര്‍ണ്ണവില. എന്നാല്‍ ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 0.2 ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തിയിട്ടുണ്ട്. 49,250 രൂപയാണ് എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില.
Read Also : സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കങ്ങളുമായി കേന്ദ്രം, അമിത് ഷാ ഇടപെടുന്നു
അതേ സമയം യുഎസില്‍ സാമ്പത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഡോളര്‍ നില ഉയര്‍ന്നതാണ് സ്വര്‍ണ്ണവിലയെ ബാധിച്ചിട്ടുള്ളത്. അന്താരാഷ്ട്ര വിപണികളില്‍ സ്പോട്ട് സ്വര്‍ണ്ണ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 1,835.11 ഡോളറിലെത്തി. വെള്ളി 0.3 ശതമാനം ഇടിഞ്ഞ് 23.85 ഡോളറിലെത്തി. പ്ലാറ്റിനം 0.2 ശതമാനം ഉയര്‍ന്ന് 1,003.07 ഡോളറും പല്ലേഡിയം 0.7 ശതമാനം ഉയര്‍ന്ന് 2,279.83 ഡോളറിലുമെത്തിയിട്ടുണ്ട്. യുഎസ് ഉത്തേജക ചര്‍ച്ചകള്‍ക്കും യുഎസ് ടെക് സ്റ്റോക്കുകളില്‍ ഒറ്റരാത്രികൊണ്ട് വിറ്റഴിക്കലിനുമിടയില് ഏഷ്യയിലെ ഇക്വിറ്റി മാര്‍ക്കറ്റുകള്‍ ഇന്ന് റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് കുറഞ്ഞു.
Post Your Comments