നിങ്ങളുടെ ജീവിതശൈലി, ജനിതകപരമായ കാരണങ്ങള്‍, മറ്റ് പല ഘടകങ്ങള്‍ എന്നിവ നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിര്‍ണ്ണയിക്കുന്നതില്‍ ഒരു പങ്കു വഹിക്കുന്നു. മാത്രമല്ല, വയറിന്റെ മുകളിലുള്ള കൊഴുപ്പ് എരിച്ചു കളയുവാന്‍ നമ്മില്‍ പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ അതിനുള്ള പ്രതിവിധി നമുക്കിനി പരിചയപ്പെടാം. കേക്ക്, ബര്‍ഗര്‍, ചീസി ഫ്രൈസ് തുടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തോടുള്ള കൊതി നിറവേറ്റുന്നുണ്ടെങ്കിലും അവ പതിവായി അമിതമായി കഴിക്കുന്നത് വയറില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനു കാരണമാകും. മാത്രമല്ല, കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന തരത്തില്‍ ശരീരത്തില്‍ ഉപാചയ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു.
Read Also : തിളങ്ങുന്ന ചര്‍മത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
വ്യായാമത്തിലൂടെ എരിച്ചു കളയുവാന്‍ സാധിക്കാത്തതിനാല്‍, ഇത് വയറിന് മുകള്‍ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും. നിങ്ങളുടേത് ഒരു നിഷ്‌ക്രിയമായ ജീവിതശൈലിയാണെങ്കില്‍, വയറിന് മുകളിലെ കൊഴുപ്പ് അതിന്റെ ഒരു പ്രധാന പാര്‍ശ്വഫലമാണ്. നിരവധി കാരണങ്ങളാല്‍ സമ്മര്‍ദ്ദം നമ്മില്‍ പലരുടെയും ദൈനംദിന ജീവിതത്തിലെ ഒരു പ്രധാന പങ്കാളിയായി മാറുന്നു. നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഒരു ഹോര്‍മോണാണ് കോര്‍ട്ടിസോള്‍, കരളില്‍ നിന്ന് അധിക പഞ്ചസാര പുറപ്പെടുവിക്കാന്‍ ഇത് കരളിനെ പ്രേരിപ്പിക്കുന്നു. ഇത് വയറിന്റെ മുകളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഹൃദ്രോഗങ്ങള്‍, തൈറോയ്ഡ് അല്ലെങ്കില്‍ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയും വയറിലെ കൊഴുപ്പിന് കാരണമാകുന്നു.
ആരോഗ്യകരമായ ജീവിതശൈലിയില്‍ ആവശ്യമായ ഉറക്കവും ഉള്‍പ്പെടുന്നു. ഉറക്കക്കുറവ് അല്ലെങ്കില്‍ ക്രമരഹിതമായ ഉറക്കചക്രം ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഉറക്കം കുറയ്ക്കുന്നതിന്റെ പാര്‍ശ്വഫലങ്ങളില്‍ ഒന്നാണ് അമിതമായി ഭക്ഷണം കഴിക്കുന്നതും വയറില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതും. പാല്‍, ചീസ്, തൈര് തുടങ്ങിയ എല്ലാ പാല്‍ ഉല്‍പന്നങ്ങളിലും കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. നല്ല കൊഴുപ്പുള്ള പാലിന് പകരം സ്‌കിം അല്ലെങ്കില്‍ കൊഴുപ്പ് രഹിത പാല്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. കാല്‍സ്യം സമ്പുഷ്ടമായ മറ്റ് ഭക്ഷണങ്ങളില്‍ ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ടോഫു മുതലായവ ഉള്‍പ്പെടുന്നു. വയറിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.
വയറിലെ കൊഴുപ്പ് ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നിങ്ങള്‍ ഉപയോഗിക്കുന്ന കലോറിയുടെ എണ്ണം നിയന്ത്രിക്കുക എന്നത്. നിങ്ങള്‍ കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി എരിച്ചു കളയുവാന്‍ സഹായിക്കുന്ന ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് വര്‍ദ്ധിപ്പി ച്ച് ആരോഗ്യം നിങ്ങള്‍ക്ക് സംരക്ഷിക്കാവുന്നതാണ്. നിങ്ങളുടെ വയറു കുറയ്ക്കുവാനായി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഉള്ള ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് ആവശ്യമാണ്. എന്നാല്‍ കൊഴുപ്പ് സംഭരിക്കുന്നതിന് കാരണമാകുന്ന അധിക പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും പ്രധാനമാണ്.
കടകളില്‍ നിന്ന് വാങ്ങുന്ന വറുത്ത പലഹാരങ്ങള്‍, മധുരപലഹാരങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുവാന്‍ ശ്രമിക്കുക. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് ശരീരഭാരം വര്‍ദ്ധിപ്പിക്കും. അതിനാല്‍, സ്വാഭാവികമായും വയര്‍ കുറയ്ക്കുന്നതിന്, നിങ്ങള്‍ക്ക് ദിവസവും കുറഞ്ഞത് 8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. വയറിലെ കൊഴുപ്പ് വേഗത്തില്‍ ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, മദ്യപാനവും പുകവലിയും ഒഴിവാക്കുന്നതാണ് ഏറെ നല്ലത്. വയറിലെ കൊഴുപ്പ് വേഗത്തില്‍ ഒഴിവാക്കാനുള്ള പ്രകൃതിദത്ത പരിഹാരമാണ് വെള്ളം.
ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനുള്ള സ്വാഭാവിക മാര്‍ഗമാണിത്. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നു. കൂടുതല്‍ വ്യായാമം ചെയ്യുന്നതിലൂടെ, വയറിന് ചുറ്റുമുള്ള കൊഴുപ്പ് ഉള്‍പ്പെടെ എല്ലാ അധിക കലോറികളും നിങ്ങള്‍ക്ക് എരിച്ചു കളയാം. വയറിലെ കൊഴുപ്പ് കത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സ്‌ട്രെച്ചിങ്ങും പേശികളെ വഴക്കമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു വ്യായാമങ്ങള്‍ ചെയ്യുക എന്നതാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല നിങ്ങളുടെ വയറിലെ പേശികളുടെ ഭംഗിയും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
Post Your Comments