Life Style

തിളങ്ങുന്ന ചര്‍മത്തിന് ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

ചര്‍മം തിളങ്ങാന്‍ നന്നായി വെള്ളം കുടിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.വേണ്ടത്ര ജലാംശം ഉണ്ടെങ്കില്‍ മാത്രമേ ചര്‍മ്മം അതിന്റെ നൈസര്‍ഗിക ഭംഗിയോടെ നിലനില്‍ക്കൂ. കൃത്യമായ വ്യായാമവും ധ്യാനവുമാണ് മറ്റൊരു വഴി. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണം. മൂന്നാമത്തേത് സമ്മര്‍ദ്ദവും അധ്വാനവും കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനോട് ദയ കാണിക്കുക എന്നതാണ്.

അമിതമായ മാനസിക സമ്മര്‍ദ്ദവും ആശങ്കകളും തീര്‍ച്ചയായും ശരീരത്തെയും ദോഷകരമായി ബാധിയ്ക്കും. അവസാനത്തേത് ചര്‍മ്മസംബന്ധമായ പ്രകൃതിദത്ത ചികിത്സകളാല്‍ പോഷിപ്പിക്കുക എന്നതാണ്. ആരോഗ്യകരമായ ചര്‍മ്മം നിലനിര്‍ത്തേണ്ടത് അത്യാവശ്യമായതിനാല്‍ അതിനായുള്ള ചില സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിയ്ക്കുന്നത് നല്ലതാണ്. ജലാംശം കൂടുതലുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും ചര്‍മ്മത്തെ തീര്‍ച്ചയായും സംരക്ഷിയ്ക്കും. കാരണം, വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുമ്‌ബോള്‍ ചര്‍മ്മത്തിന് അകത്ത് കൂടുതല്‍ നേരം ജലാംശം അനുഭവപ്പെടും. ആപ്പിള്‍, വെള്ളരി, മുന്തിരി,തണ്ണിമത്തന്‍ മുതലായ പഴങ്ങള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. അതിനാല്‍ ഇത്തരം പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കാന്‍ ശ്രധിയ്ക്കുന്നത് മികച്ച ഫലം നല്‍കും.

രാത്രിയിലെ ചര്‍മ്മ സംരക്ഷണം വളരെ പ്രധാനമാണ്.അതിനാല്‍ ഈ സമയത്ത് മുഖത്ത് മേക്കപ്പിന്റെ അംശം, അഴുക്ക് എന്നിവയൊന്നും ഉണ്ടാകാന്‍ പാടില്ല. ചര്‍മ സുഷിരങ്ങള്‍ അഴുക്ക് നിറഞ്ഞിരുന്നാല്‍ അത് വിപരീത ഫലമുണ്ടാക്കും. അതുപോലെ രാത്രിയില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും നല്ലതാണ്.മണിക്കൂറുകളോളം സ്‌ക്രീനുകള്‍ക്ക് മുന്നില്‍ ചെലവഴിക്കേണ്ടി വരുന്നത് മുഖ ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നശിപ്പിയ്ക്കും. അതിനാല്‍ സ്‌ക്രീനിലെ വെളിച്ചം തുടര്‍ച്ചയായി മുഖത്ത് പതിയ്ക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button