പാരീസ്: ഫ്രാന്‍സില്‍ അദ്ധ്യാപകന്റെ തലവെട്ടല്‍ അടക്കമുള്ള തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെ നേരിടാനായി വിഘടനവാദം ചെറുക്കാനായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച ബില്ലിന്റെ വിശദാംശങ്ങള്‍ പുറത്ത്. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്. മൂന്ന് വയസുമുതല്‍ രാജ്യത്തെ എല്ലാ കുട്ടികളും നിര്‍ബന്ധിതമായും സ്‌കൂളില്‍ പോയിരിക്കണം. ഹോം സ്‌കൂളിങ്ങ് പ്രത്യേക കേസുകളില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന ക്ലാന്‍ഡസ്റ്റൈന്‍ സ്‌കൂളുകളെ നിയന്ത്രിക്കാനാണ് ഇത്. എല്ലാ മുസ്ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ ചെയ്യണം. ഫ്രാന്‍സിലെ പള്ളികള്‍ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. കൂടാതെ ബഹുഭാര്യാത്വം അനുവദിക്കില്ല. അതേസമയം പുതിയ നിയന്ത്രണങ്ങള്‍ മുസ്ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് മാക്രോണ്‍ ആവര്‍ത്തിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസ് എടുക്കുമ്പോള്‍ ഷാര്‍ലി ഹെബ്ദോയുടെ ചിത്രം കാട്ടിയ സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകന്റെ തലയറുത്ത സംഭാവത്തോടെയാണ് ഫ്രാൻസിൽ നിയമങ്ങൾ കടുപ്പിച്ച് ഭരണകൂടം രംഗത്തെത്തിയത്. സംഭവത്തിന് ശേഷമുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയെന്നോണം മൂന്നു നിരപരാധികളെ കൂടി പിന്നെയും കൂട്ടക്കുരുതി ചെയ്തു.
രണ്ടു ക്രിസ്ത്യന്‍ പള്ളികളില്‍ ആക്രമണം ഉണ്ടായി. ഇതിന്റെ അനുരണനമെന്നോണം, ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സ് ഡിപ്ലോമാറ്റിക്ക് സെക്യൂരിറ്റി ഗാര്‍ഡിന് നേരെ ആക്രമണമുണ്ടായി.
Post Your Comments