ന്യൂഡല്‍ഹി : കാര്‍ഷിക നിയമം സംബന്ധിച്ച് കര്‍ഷകര്‍ക്ക് തെറ്റിദ്ധാരണ, സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് കേന്ദ്രം. അതേസമയം, കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമവ്യവസ്ഥകളില്‍ കര്‍ഷകരുമായി കൂടുതല്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് കൃഷിമന്ത്രി.
read also : ‘അന്നദാതാക്കൾ അവകാശങ്ങൾക്കായി തെരുവിൽ നിൽക്കുമ്പോൾ മോദി കൊട്ടാരം പണിയുന്നു’ : കോൺഗ്രസ്സ്
എന്നാല്‍ സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കേന്ദ്രം. കര്‍ഷകരെ ഇടനിലക്കാരുടെ പിടിയില്‍ നിന്ന് മോചിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാര്‍ഷികനിയമങ്ങള്‍ നടപ്പായാലും താങ്ങുവിലയും എപിഎംസികളും തുടരും. കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി അവശ്യപ്പെട്ടു.
Post Your Comments