ദുബൈ: ഇന്ത്യയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് വ്യവസായികള്‍. ഇന്ത്യയുടെ ഭക്ഷ്യമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമിറക്കുമെന്ന് യു.എ.ഇയിലെ സ്ഥാപനങ്ങളും വ്യവസായികളും. രണ്ട് ദിവസമായി നടന്ന യു.എ.ഇ-ഇന്ത്യ ഭക്ഷ്യസുരക്ഷ ഉച്ചകോടിയിലാണ് അവര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. 500ഓളം പേര് പങ്കെടുത്ത ഉച്ചകോടി സമാപിച്ചു. എന്നാൽ ഇന്ത്യയില്‍ 250 ദശലക്ഷം ഡോളര്‍ മുതല്‍ ഒരു ബില്യണ്‍ ഡോളര്‍ വരെ നിക്ഷേപമിറക്കുമെന്ന് ഷറഫ് ഗ്രൂപ് പ്രതിനിധി ആനന്ദ് കലസ്കര്‍ പറഞ്ഞു. നിലവിലുള്ള 300 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിന് പുറമെയാണിത്.
നിലവില്‍ കപ്പല്‍, റെയില്‍, റോഡ്, വ്യോമഗതാഗതം ഉള്‍പ്പെടെയുള്ള മേഖലയിലാണ് ഷറഫ് ഗ്രൂപ്പിന് നിക്ഷേപമുള്ളത്. ഭക്ഷ്യസുരക്ഷയില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും യു.എ.ഇയുമെന്ന് ലുലു ഗ്രൂപ് ഇന്റര്‍നാഷനല്‍ സി.ഇ.ഒയും അഗ്തിയ ഗ്രൂപ് ബോര്‍ഡ് മെംബറുമായ സയ്ഫീ രൂപവാല പറഞ്ഞു. ഇന്ത്യയിലെ സംരംഭകര്‍ക്ക് മികച്ച സാധ്യതകളാണ് യു.എ.ഇ മാര്‍ക്കറ്റ്. ലോകോത്തര സൗകര്യങ്ങളും യാത്രാസംവിധാനവും യു.എ.ഇയുടെ മികവാണ്. വര്‍ഷം 3500 കോടി രൂപയുടെ പഴം, പച്ചക്കറി, മത്സ്യം, മാംസം, വസ്ത്രങ്ങള്‍ തുടങ്ങിയവ ലുലു ഗ്രൂപ് ഇന്ത്യയിലേക്ക് കയറ്റിയയക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Read Also: കോവിഡ് വാക്സിന് വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; ലോകത്തെ ഞെട്ടിച്ച് സൈബര്‍ ആക്രമണം
ബുധനാഴ്ച നടന്ന (ഡിസംബർ-9) അഗ്രോടെക് സെഷനില്‍ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് തുടങ്ങിയവയെ കുറിച്ച് ചര്‍ച്ച നടന്നു. ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെയൊക്കെ പരീക്ഷിക്കാം എന്നതും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളിലെയും പ്രമുഖ കമ്പനികള്‍ അവരുടെ നൂതന പദ്ധതികള്‍ അവതരിപ്പിച്ചു. മധ്യപ്രദേശിലെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി അഞ്ചാം ഘട്ടത്തിലാണെന്നും യു.എ.ഇ നിക്ഷേപകരെ ഇവിടേക്ക് ക്ഷണിക്കുന്നതായും പ്രോജക്ട് ഹെഡ് മനോജ് ശര്‍മ പറഞ്ഞു. ലോജിസ്റ്റിക്സ് മേഖലയില്‍ 22 ദശലക്ഷം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും രണ്ട് വര്‍ഷത്തിനുള്ളില്‍ 16 ശതമാനമായി ഉയരുമെന്നും ലോജിസ്റ്റിക്സ് മേധാവി രാഹുല്‍ അഗര്‍വാള്‍ വ്യക്തമാക്കി.
Post Your Comments