KeralaLatest NewsNews

വീട് നല്കുന്നവർക്കാണ് വോട്ട്, വീട് മുടക്കുന്നവര്‍ക്കല്ല: എ സി മൊയ്‌തീന്‍

തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

തൃശൂര്‍: സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്‌തീന്‍. എന്നാൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ഇടതുസര്‍ക്കാര്‍ തുടരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എല്‍ ഡി എഫിന് മികച്ച ഭൂരിപക്ഷം ഉണ്ടാകും. യു ഡി എഫില്‍ കലാപമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Read Also: ചീഫ് ജസ്റ്റിസിന്റെ മാതാവിന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്തു; പ്രതി അറസ്റ്റില്‍

എന്നാൽ കൂട്ടായ്‌മ ഇല്ലാത്ത മുന്നണികള്‍ക്ക് ജനം എങ്ങനെ വോട്ട് ചെയ്യുമെന്ന് ചോദിച്ച അദ്ദേഹം ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വോട്ടായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. കോണ്‍ഗ്രസിന്റെ ജമാ അത്തെ ഇസ്ലാമി, ബി ജെ പി അവിശുദ്ധ സഖ്യത്തെ മതേതരത്വം ആഗ്രഹിക്കുന്ന ജനങ്ങള്‍ തളളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവാദങ്ങളെല്ലാം യു ഡി എഫും മാദ്ധ്യമങ്ങളും ഉണ്ടാക്കിയെടുത്തതാണ്. ഇതിന് തെളിവുകളില്ല. വീട് മുടക്കുന്നവര്‍ക്കല്ല വീട് നല്‍കുന്നവര്‍ക്കാണ് ജനം വോട്ട് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button