KeralaLatest NewsNews

തദ്ദേശഭരണസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരായ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ ശമ്ബളം കൂട്ടി സര്‍ക്കാര്‍.

1,000 രൂപയില്‍ നിന്ന് 30,385 രൂപയായാണ് ഉയര്‍ത്തിയത്.

തിരുവനന്തപുരം: തദ്ദേശഭരണസ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാരായ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരുടെ ശമ്ബളം കൂട്ടി സര്‍ക്കാര്‍. ഇവരുടെ ശമ്ബളം 21,000 രൂപയില്‍ നിന്ന് 30,385 രൂപയായാണ് ഉയര്‍ത്തിയത്.

ഇത് അസാധാരണമെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ജോലി സ്ഥിരപ്പെടുത്തുന്നതിന്‍റെ മുന്നോടിയായാണ് ശമ്ബളം കൂട്ടിയതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആക്ഷേപം.

എന്നാല്‍, വൈദഗ്ധ്യം കണക്കിലെടുത്താണ് ശമ്ബള വര്‍ദ്ധനവെന്നാണ് തദ്ദേശഭരണമന്ത്രി എ സി മൊയ്തീന്റെ വിശദീകരണം. തദ്ദേശസ്ഥാപനങ്ങളിലെ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരായി 11 വര്‍ഷമായി കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. നിലവില്‍ 1400 പേരാണ് ഇത്തരത്തില്‍ ജോലി ചെയ്യുന്നത്.
താത്കാലികമായി ജോലി ചെയ്യുന്ന കമ്ബ്യൂട്ടര്‍ അസിസ്റ്റന്‍റുമാര്‍ക്ക് ശമ്ബളം 20,000 രൂപയില്‍ കൂടരുതെന്ന ധനവകുപ്പിന്റെ നിര്‍ദ്ദേശം നിലനില്‍ക്കുമ്ബോഴാണ് തദ്ദേശഭരണവകുപ്പിന്റെ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. അതേസമയം, ശമ്ബളം കൂട്ടിയിതിനെ ന്യായീകരിച്ച മന്ത്രി എ സി മൊയ്തീന്‍ ഇവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു.

shortlink

Post Your Comments


Back to top button