കുന്നംകുളം: ഗാര്‍ഹിക പീഡനകേസില്‍ മലയാറ്റൂർ സ്വദേശിയായ യുവാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. മലയാറ്റൂര്‍ പനഞ്ചിക്കല്‍ വീട്ടില്‍ അബില്‍ പോളിനെയാണ് (33) പോലീസ് അറസ്റ്റ് ചെയ്തത് . കേച്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടർന്നാണ് കുന്നംകുളം സി.ഐ കെ.ജി. സുരേഷിെൻറ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയിരിക്കുന്നത്. വിവാഹ സമ്മാനമായി വീട്ടുകാര്‍ നല്കിയ 70 പവന് സ്വര്‍ണാഭരണങ്ങളും 25 ലക്ഷം രൂപയും വിശ്വാസ വഞ്ചനയിലൂടെ തട്ടിയെടുക്കുകയും കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായിയാണ് പരാതി നൽകിയിരിക്കുന്നത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Post Your Comments