ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് പോരാട്ടത്തിൽ യുവന്റസിനോട് തോൽവി സമ്മതിച്ച് ബാഴ്സലോണ. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളടിച്ച മത്സരത്തിൽ സ്വന്തം തട്ടകത്തിൽ നാണംകെട്ട തോൽവി വഴങ്ങേണ്ടി വന്ന് ബാഴ്‌സലോണ. ഗ്രൂപ്പ് ജിയിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ തോൽവി സമ്മതിച്ചത്.
യുവന്റസിന് വേണ്ടി ക്രിസ്‌റ്റ‌്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ കരസ്ഥമാക്കിയപ്പോൾ കളിക്കളത്തിൽ ഒരു ഗോൾ പോലും അടിക്കാനാകാതെ നിശ്ചലായി നിന്ന മെസിയെ ഗാലറി മറക്കില്ല. പെനാല്‍റ്റിയിലൂടെയാണ് റൊണാള്‍ഡോയുടെ രണ്ടു ഗോളുകളും. റൊണാള്‍ഡോയ്ക്ക് പുറമേ വെസ്റ്റന്‍ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോള്‍ നേടി.
Also Read: ബാഴ്‌സലോണ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ പരിക്കില്‍ ആശങ്ക വേണ്ടെന്ന് ക്ലബ്
ആദ്യ പകുതിയുടെ 20 മിനിറ്റ് പൂർത്തിയാകുമ്പോൾ തന്നെ ബാഴ്‌സയുടെ വല രണ്ട് തവണ കുലുങ്ങി. ഇതോടെ മെസിയും കൂട്ടരും പ്രതിരോധത്തിലായി. മൂന്നാം ഗോള്‍ കൂടി വഴങ്ങിയതോടെ ബാഴ്സയ്ക്ക് പിന്നീട് മത്സരത്തിലേക്ക് തിരിച്ചെത്താന്‍ സാധിച്ചില്ല.
എന്നാൽ, വിജയത്തിന് ശേഷം റൊണാൾഡോയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മെസിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഒരിക്കലും എതിരാളിയായി മെസിയെ കണ്ടിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. പതിനാല് വർഷമായി ഞങ്ങൾ ഇരുവരും സമ്മാനങ്ങൾ പങ്കുവെക്കുകയാണെന്നും റൊണാൾഡോ പറഞ്ഞു.
Also Read: വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മെസി
രണ്ടുവർഷത്തിന് ശേഷം ആദ്യമായാണ് ഇരുവരും കളിക്കളത്തിൽ നേർക്കുനേർ വരുന്നത്. റൊണാൾഡോ ഇല്ലാതെ ഒക്ടോബറിൽ കളത്തിലിറങ്ങിയ യുവന്റസ് 2-0ന് ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ബാഴ്സലോണയോട് തോറ്റിരുന്നു.
Post Your Comments