KeralaLatest News

മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ്; ബിജെപിക്കെതിരെയുള്ള നീക്കം പൊളിഞ്ഞു

റിസോര്‍ട്ട് നടത്തിപ്പിലെ പ്രശ്‌നങ്ങളും മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായെന്ന് പോലീസിന്റെ എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു.

കൊല്ലം: സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎം നേതൃത്വത്തിന്റെ ആരോപണങ്ങള്‍ തള്ളി പൊലീസ്. കൊല്ലം മണ്‍റോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാ​ഗ്യം മുലമല്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, മണിലാലിനെ ബിജെപിക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിപിഎം നേതൃത്വം ആരോപിച്ചിരുന്നത്. മണിലാലിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്‌ഐആറും പറയുന്നത്.

പ്രതി അശോകനും മണിലാലും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ അശോകനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.റിസോര്‍ട്ട് നടത്തിപ്പിലെ പ്രശ്‌നങ്ങളും മണിലാലിന്റെ ഭാര്യയെ കളിയാക്കിയതിനെ തുടര്‍ന്നുള്ള തര്‍ക്കവും ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിന് കാരണമായെന്ന് പോലീസിന്റെ എഫ്‌ഐആറിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലും പറയുന്നു.

പോലീസ് തയ്യാറാക്കിയ രണ്ട് ഔദ്യോഗിക രേഖകളിലും ആര്‍എസ്‌എസിനെക്കുറിച്ചോ സിപിഎമ്മിനെക്കുറിച്ചോ പരാമര്‍ശമില്ല. ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കൊല്ലം മണ്‍റോ തുരുത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് സമീപത്ത് വച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകനായ മണിലാല്‍ കൊലപ്പെട്ടത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ചു വലിയ പ്രചാരണമാണ് ഇതേ തുടര്‍ന്ന് സിപിഎം നടത്തിയത്. മണിലാലിന്റെ രാഷ്ട്രീയ കൊലപാതകമാണെന്നും കൊലയ്ക്ക് പിന്നില്‍ ആര്‍എസ്‌എസാണെന്നും മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു.

read also: മുഗള്‍ ഭരണത്തില്‍ കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ തകര്‍ത്ത് : ഹര്‍ജി

അതേസമയം പോലീസ് അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ സിപിഎം മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന മുന്‍വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. വലിയ പ്രതിഷേധവും സിപിഎം ഉയര്‍ത്തിയിരുന്നു. കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളില്‍ സിപിഎം ഹര്‍ത്താലും നടത്തി. രാഷ്ട്രീയ കാരണങ്ങളെ കുറിച്ച്‌ അന്വേഷണം തുടരുകയാണെന്നും കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും റൂറല്‍ എസ് പി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button