Latest NewsNewsInternational

വിവാദങ്ങൾക്കിടയിൽ വീണ്ടും അംഗീകാരം; ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ കെ.കെ ശൈലജയും

നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ഇടം നേടിയിരുന്നു.

ന്യൂയോര്‍ക്ക്: വിവാദങ്ങൾക്കിടയിൽ പിണറായി മന്ത്രിസഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയ്ക്ക് ലോകത്തിന്റ അംഗീകാരം. പ്രമുഖ ലോകോത്തര മാഗസിനായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച 12 വനിതകളുടെ പട്ടികയിലാണ് കെ.കെ ശൈലജ ഇടംപിടിച്ചിരിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബറില്‍ ഫിനാന്‍ഷ്യല്‍ ടൈംസ് ആഗോളാടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന പട്ടികയാണ് ഇത്.

Read Also: അജ്ഞാത രോഗം; കാരണം പുറത്തുവിട്ട് എയിംസ്; ആശങ്കയിൽ ഭരണകൂടം

എന്നാൽ ഇത്തവണ പട്ടികയിലേക്ക് നൂറുകണക്കിന് നോമിനേഷനുകള്‍ ലഭിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ. ശൈലജ ടീച്ചറേയും വായനക്കാര്‍ തെരഞ്ഞെടുത്തത്. നേരത്തെ ഫാഷന്‍ മാഗസിനായ വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദ ഇയര്‍ സീരീസിലും ശൈലജ ഇടം നേടിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ പ്രോസ്‌പെക്ടസ് മാഗസീന്റെ പട്ടികയിലും കെ.കെ.ശൈലജ ഇടം നേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button