Latest NewsKeralaNattuvarthaNews

നോക്കുകൂലി നൽകിയില്ല, ഡ്രൈവർക്ക് നേരെ സിഐടിയു ഗുണ്ടാ ആക്രമണം; വീഡിയോ

അധികാരത്തിന്റെ ഗർവ്വ് കൊണ്ട് തലയ്ക്കു വെളിവില്ലാത്ത ഒരു കൂട്ടർ...

എറണാകുളം കുമ്പളത്ത് സിഐടിയു ഗുണ്ടാ ആക്രമണം. സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന ലോഡിന് നോക്കുകൂലി ആവശ്യപ്പെട്ട് ഗൃഹനാഥനെയും വണ്ടിയുടെ ഡ്രൈവറേയും ആക്രമിച്ച് സിഐടിയു ഗുണ്ടകൾ. കുമ്പളം ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡിൽ താമസക്കാരനായ രാജേഷ് എന്ന വ്യക്തിയുടെ വീട്ടിലേക്ക് ടൈലും ആയി വന്ന വണ്ടി ഡ്രൈവറെയാണ് സിഐടിയു ഗുണ്ടകൾ പട്ടാപ്പകൽ പരസ്യമായി ആക്രമിച്ചത്.

 

രാജേഷിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. സി.പി.എം പ്രവർത്തകരും ഗുണ്ടകൾക്ക് വേണ്ടി വക്കാലത്ത് പറയാനെത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നോക്കുകൂലി നൽകിയില്ലെങ്കിൽ വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കാൻ അനുവദിക്കില്ലെന്ന് ഗുണ്ടകൾ പറയുന്നുണ്ട്.

Also Read:  തമിഴ് സീരിയൽ താരം ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

അധികാരത്തിന്റെ ഗർവ്വ് കൊണ്ട് തലയ്ക്കു വെളിവില്ലാതെ ആയ ഇക്കൂട്ടരെ ഇനിയും സഹിക്കണോയെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button