Latest NewsKeralaNattuvarthaNews

സിപിഎമ്മിന്റെ നില പരിതാപകരം; കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി പിണറായിയെന്നും ചെന്നിത്തല

സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നു സംശയമുണ്ടെന്നും ചെന്നിത്തല

തിരുവനന്തപുരം; സ്വപ്നക്കെതിരായ ഭീഷണിയുടെ കാരണം സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കൂടാതെ സ്വ​പ്ന സു​രേ​ഷി​ന്‍റെ മൊ​ഴി​യും ര​വീ​ന്ദ്ര​ന്‍റെ ഇ​പ്പോ​ഴ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കൂ​ട്ടി​വാ​യി​ച്ചാ​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ബോ​ധ​പൂ​ര്‍​വ​മാ​യ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്നു സംശയമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഭരണഘടനാ പദവി വഹിക്കുന്ന, റിവേഴ്സ് ഹവാലയിലെ ഉന്നതൻ ആരെന്ന് പൊതുജനം അറിയണമെന്നും ചെന്നിത്തല പറയ്ഞ്ഞു . എന്നാൽ സീ​ല്‍ വ​ച്ച ക​വ​റി​ലെ കാ​ര്യ​ങ്ങ​ള്‍ വാ​യി​ച്ചാ​ല്‍ ജ​ന​ങ്ങ​ള്‍ ബോ​ധ​ര​ഹി​ത​രാ​കും. മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്തമാക്കാത്തതെന്തെന്നും രമേശ് ചോദിച്ചു.

എന്നാൽ മുഖ്യമന്ത്രിയുടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​ന്‍റെ ആ​ശു​പ​ത്രി​വാ​സം ദു​രൂ​ഹ​മാ​ണ്. ര​വീ​ന്ദ്ര​നെ എ​യിം​സി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​രി​ശോ​ധി​ക്ക​ണം. നോ​ട്ടീ​സ് ലഭിക്കുമ്പോഴെല്ലാം ര​വീ​ന്ദ്ര​ന്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​കു​ന്നതെന്തിന്?, അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷിതത്വം ഉറപ്പാക്കണമെന്നും രമേശ് ചെന്നിത്തല. കൂടാതെ കേ​ര​ള​ത്തി​ലെ അ​വ​സാ​ന​ത്തെ ക​മ്യൂ​ണി​സ്റ്റ് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കും പി​ണ​റാ​യി വി​ജ​യ​ന്‍. സി​പി​എ​മ്മി​ന്‍റെ നി​ല പ​രു​ങ്ങ​ലി​ലാ​യ​തു കൊ​ണ്ടാ​ണ് അ​വ​ര്‍ കോ​ണ്‍​ഗ്ര​സി​നെ ഇടക്ക് ആക്രമിക്കുന്നതെന്ന് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button