Latest NewsKeralaNattuvarthaNews

ഈ ഫോട്ടോ ഒരിക്കലും കളയരുതെന്ന് പറയുമ്പോൾ മേനക കരുതിയില്ല അത് അവസാനത്തെ ചിത്രമാകുമെന്ന്

നിഴല്‍പോലെ കൂടെയുണ്ടായിരുന്നയാള്‍ ഇനിയില്ല

പ്രവാസികളുടെ അനുഭവങ്ങളും അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും ലോകം അറിയുന്നത് അഷറഫ് താമരശ്ശേരിയുടെ വക്കുകളിലൂടെയാണ്. സാമൂഹിക പ്രവർത്തകൻ കൂടിയാണ് അഷറഫ്. അത്തരത്തിൽ പ്രവാസിയായ പാലക്കാട് സ്വദേശി സുഭാഷ് എന്ന യുവാവിനെ കുറിച്ചാണ് അഷറഫ് ഫേസ്ബുക്കിൽ കുറിച്ചത്. അഷറഫ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ഭര്‍ത്താവ് സുബാഷിനെയും മകളെയും ചേര്‍ത്ത് നിര്‍ത്തി ഭാര്യ മേനകയെടുത്ത സെല്‍ഫിയാണിത്. മകളുടെ കലാപരമായ ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട് പോയപ്പോള്‍ മേനകയുടെ ഫോണില്‍ എടുത്ത മനോഹരമായ കുടുംബ ചിത്രം.ഈ ഫോട്ടോ നിന്‍റെ ഫോണില്‍ നിന്ന് ഒരിക്കലും Delete ചെയ്യരുതെന്ന് സുബാഷ് പറയുമ്പോള്‍ ഒരിക്കലും മേനക കരുതിയില്ല ആ സെല്‍ഫി തന്‍റെ പ്രിയതമനുമായിട്ടുളള അവസാന ചിത്രമാകുമെന്ന്.

പാലക്കാട് സ്വദേശിയായ സുബാഷ് (42 വയസ്സ്‌) 16 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദുബായിലെ ഒരു സ്വകാരൃ കമ്പനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായി പ്രവാസ ജീവിതം ആരംഭിക്കുന്നത്. കുടുംബ സമേതം സന്തോഷമായ പ്രവാസ ജീവിതം അനുഭവിച്ച് വരുമ്പോഴാണ്,മരണം എന്ന അതിഥി സുബാഷിനെയും കൊണ്ട് മറ്റൊരു ലോകത്തേക്ക് യാത്രയായത്.

നിഴല്‍പോലെ കൂടെയുണ്ടായിരുന്നയാള്‍, തൊട്ടടുത്ത കട്ടിലില്‍ ഇന്നലെവരെ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ഉറങ്ങാന്‍ കിടന്നയാള്‍… ഒരുപാട് പ്രതീക്ഷകള്‍… അതിലേറെ സ്വപ്‌നങ്ങള്‍… വീട് നിര്‍മ്മാണം… മകളുടെ വിദ്യാഭ്യാസം… കുടുംബത്തോടൊത്ത് ഇനിയുള്ള കാലം സുഖമായി ജീവിക്കാന്‍ ജീവിതം കൊണ്ട് ഭാവിയെ ഗണിച്ച തന്‍റെ പ്രിയപ്പെട്ടവന്‍… ഒരു വെളുപ്പാന്‍ കാലത്ത് തണുത്ത് മരവിച്ച്… തന്റെ സ്വപ്‌നങ്ങളത്രയും… ബാക്കിവെച്ച് തന്നെയും മകളെയും ഒറ്റക്കാക്കിയിട്ട് മറ്റൊരുലോകത്തേക്ക് പോയി.ഇനി ആ കരുതല്‍ ഇല്ല,

എന്‍റെയും മകളുടെയും സൗന്ദര്യ,പിണക്കത്തില്‍ മദ്ധ്വസ്ഥനായി പിണക്കം തീര്‍ക്കാന്‍ സുബാഷേട്ടന്‍ ഇനി വരില്ല. എല്ലാവരും അറിയുന്ന, ആർക്കും ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത യാഥാർഥ്യമാണ് മരണം. അത് ആര്‍ക്കും തടയുവാനും കഴിയില്ല. മരണമെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുക എന്ന് മാത്രമെ പറയാന്‍ കഴിയു. സുബാഷിന്‍റെ വേര്‍പ്പാട് മൂലം വേദനിക്കുന്ന കുടുംബത്തിന് ഈശ്വരന്‍ സമാധാനം നല്‍കട്ടെ, അതോടപ്പം പരേതന്‍റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button