ജനീവ : കോവിഡ് വാക്സിന് നിര്‍ബന്ധമാക്കുന്നതു തെറ്റായ വഴിയാണെന്നു ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയന്‍ പറഞ്ഞു.വാക്സിന്റെ ഗുണവശങ്ങളെക്കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുകയാണു വേണ്ടത്. ജനങ്ങളുടേതാവണം അന്തിമ തീരുമാനം. കൊറോണ വൈറസിനെതിരെയുള്ള വാക്സിനേഷന് കാമ്പയിനുകൾ എങ്ങനെ നടത്തണമെന്നു രാജ്യങ്ങളെ ബോധവത്കരിക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ബ്രിട്ടനില്‍ ഫൈസര്‍, ബയോണ്‍ടെക് വാക്സിനുകള്‍ നല്കിത്തുടങ്ങുന്ന പശ്ചാത്തലത്തിലാണു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. എട്ടുലക്ഷം പേര്‍ക്കാണ് ആദ്യ ആഴ്ച വാക്സിന് നല്‍കുക.അതേസമയം കോവിഡ് വാക്സിന് അംഗീകാരം നല്കണമെന്നാവശ്യപ്പെട്ടു പൂന സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസര്‍ ഇന്ത്യയും സമര്‍പ്പിച്ച അപേക്ഷകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാകുമെന്നാണു കരുതപ്പെടുന്നത്.
Post Your Comments