Latest NewsKeralaNews

“മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങള്‍ ബിജെപിക്ക് വോട്ടായി മാറും” : കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : മോദി സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങള്‍ കേരളത്തിൽ ബി ജെ പിക്ക് വോട്ടായി മാറുമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തിരുവനന്തപുരത്ത് വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ട് ചെയ്യാൻ പോളിങ് ബൂത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം കോര്‍പറേഷന്‍ ബി ജെപി പിടിച്ചെക്കും. പ്രാചരണ രംഗത്ത് നിന്ന് തനിക്ക് നേരിട്ട് ബോധ്യമായതാണിത്. മോദി സര്‍ക്കാറിന്റെ നഗരാസൂത്രണ, വികസന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരത്തിനും ആവശ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ട്. എല്‍ ഡി എഫും യു ഡി എഫും നിരവധി തവണ ഭരണം നടത്തിയിട്ടും തലസ്ഥാന നഗരത്തിന് ആവശ്യമായ പുരോഗതി തിരുവനന്തപുരത്ത് ഉണ്ടായിട്ടില്ല. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ എല്‍ ഡി എഫും യു ഡി എഫും കാണിക്കുന്ന ചതി ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button