Latest NewsKeralaNews

കേരളത്തിലോ കേന്ദ്രത്തിലോ സിപിഎമ്മിന് ഭാവിയുണ്ടോ?

സിപിഎമ്മിന്റെ ധനശക്തിയെയോ സ്ഥാപനങ്ങളെയോ എഴുതിത്തള്ളാൻ കഴിയില്ല.

കോഴിക്കോട്: എൽഡിഎഫ് യു ഡി എഫ് മുന്നണികൾക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കണമെങ്കിൽ കേന്ദ്രത്തിന്റെ ഭരണമാതൃക പിന്തുടരുന്ന സംവിധാനം പ്രാദേശിക തലത്തിലും രൂപപ്പെടണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയമാറ്റം മാത്രമല്ല, അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി മാറ്റിയെടുക്കുകയെന്നതാണ് ബിജെപി മുന്നോട്ടു വയ്ക്കുന്ന ആശയം. കോഴിക്കോട് പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിനു കേരളത്തിലോ ഇന്ത്യയിലോ എന്തു ഭാവിയുണ്ട് എന്നത് ചോദ്യചിഹ്നമാണ്. ബംഗാളിലും ത്രിപുരയിലും ഒരു പ്രതീക്ഷയും അവർക്കില്ല. സിപിഎം തിരിച്ചുവരികയോ കോൺഗ്രസ് സ്വാധീന മേഖലകളിൽ അധികാരത്തിൽ വരികയോ ചെയ്യുന്നത് അസംഭവ്യമാണ്. രാജ്യം മുഴുവൻ‍ ചർച്ച ചെയ്യപ്പെട്ട വിഷയം കള്ളപ്പണ ഇടപാടുകളാണ്. കേരളത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിനു വേണ്ടപ്പെട്ടവർ നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ചർച്ചയാവുന്നത്.

സിപിഎമ്മിന്റെ ധനശക്തിയെയോ സ്ഥാപനങ്ങളെയോ എഴുതിത്തള്ളാൻ കഴിയില്ല. സിപിഎമ്മിന്റെ സഹകരണ ബാങ്കുകളും അവരുണ്ടാക്കാൻ പോകുന്ന കേരള ബാങ്കും കെഎസ്എഫ്ഇയും തമ്മിലുള്ള വടംവലിയുടെ ഭാഗമാണ് വിജിലൻസ് റെയ്ഡ് എന്ന് പലരും പരസ്യമായി പറഞ്ഞിട്ടുണ്ട്. ധനശക്തി കൊണ്ട് ജനങ്ങളെ കൂടെ നിർത്താൻ കഴിയുമെന്ന ധാർഷ്ട്യമാണ് സിപിഎം നേതാക്കളുടെ കള്ളപ്പണ ഇടപാടുകളുടെ പിറകിലുള്ളത്. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് എല്ലാ നിയന്ത്രണങ്ങളും കാറ്റിൽപ്പറത്തി തുടർച്ചയായി കരാറുകൾ കൊടുക്കുകയും അതിനു മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുകയും ചെയ്യുമ്പോൾ എന്നെങ്കിലും കാലിടറുമെന്ന് അവർ ചിന്തിച്ചില്ല.

Read Also: കേരളീയരെ സ്വാധീനിക്കാൻ കഴിയില്ല; എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി

എന്നാൽ കോൺഗ്രസ് അസ്തമയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് കേരളത്തിലും കാണുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോട്ടയം, കാസർകോട് ജില്ലകളിൽ പര്യടനം നടത്തി വരികയാണ്. പരമ്പരാഗതമായി കോൺഗ്രസിനൊപ്പംനിന്ന ക്രൈസ്തവ സ്വാധീന മേഖലകൾ പോലും കോൺഗ്രസിനെ കൈവിട്ടുകഴിഞ്ഞു. മുസ്‌ലിം ലീഗുമായുള്ള സഖ്യത്തിൽനിന്നു മുന്നോട്ടുപോയ കോൺഗ്രസ് ഇന്ന് തീവ്രവാദ സംഘടനകളുമായി തിരഞ്ഞെടുപ്പു നേട്ടത്തിനായി നീക്കുപോക്കുണ്ടാക്കിയിരിക്കുന്നു.

ഈ നീക്കം ജനങ്ങളിൽ ആശങ്കയുണ്ടാക്കി. ബിജെപി ന്യൂനപക്ഷ മോർച്ചയിൽനിന്നുള്ള നേതാക്കൾക്ക് ഈ തിരഞ്ഞെടുപ്പിലും കൂടുതൽ അവസരങ്ങൾ നൽകാൻ ശ്രമിച്ചിട്ടുണ്ട്. കോൺഗ്രസ് നേതാക്കൾ മാത്രമല്ല, സംസ്ഥാനത്തെ പല പാർട്ടികളുടെ നേതാക്കളും വരുംദിവസങ്ങളിൽ ബിജെപിയിലേക്ക് വരും. അതതു പാർട്ടിയിൽനിന്നു രാജിവച്ച്, അവരെ തള്ളിപ്പറഞ്ഞാണ് ബിജെപിയിലേക്ക് വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button