
കൊയിലാണ്ടി: വിവാഹത്തിനെത്തിയ വരനെയും സംഘത്തെയും ആക്രമിക്കുകയും ഇവർ സഞ്ചരിച്ച വാഹനം അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ വധുവിന്റെ അമ്മാവൻ പോലീസ് പിടിയിലായിരിക്കുന്നു. നടേരി പറേച്ചാൽ വി.സി. കബീറിനെയാണ് കോരപ്പുഴ കണ്ണങ്കടവിൽ ആളില്ലാത്ത വീട്ടിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായത്.
കീഴരിയൂരിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നിരിക്കുന്നത്. നടേരി മഞ്ഞളാട്ട് കുന്നുമ്മല്‍ കിടഞ്ഞിയില്‍ മീത്തല്‍ മുഹമ്മദ് സാലിഹി(29)ന്റെ വിവാഹത്തിനായിരുന്നു ആക്രമണം നടന്നിരിക്കുന്നത്. കീഴരിയൂർ സ്വദേശിനിയായ പെൺകുട്ടിയുമായുള്ള മുഹമ്മദ് സാലിഹിന്റെ പ്രണയവിവാഹം ഇഷ്ടപ്പെടാത്ത കുട്ടിയുടെ അമ്മാവൻമാരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.
Post Your Comments