COVID 19CinemaLatest NewsNewsKollywood

തമിഴ് നടന്‍ ശരത്കുമാറിന് കോവിഡ് ബാധ

ചെന്നൈ : തമിഴ് നടന്‍ ശരത്കുമാറിന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി മകള്‍ വരലക്ഷ്മി ശരത്കുമാര്‍ അറിയിക്കുകയുണ്ടായി. വരലക്ഷ്മി ആണ് സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം ആരാധകരെ അറിയിക്കുകയുണ്ടായത്. നിലവില്‍ ഹൈദരാബാദില്‍ ചികിത്സയില്‍ തുടരുകയാണ് നടൻ. അദ്ദേഹം രോഗമുക്തിയിലേക്കുള്ള പാതയിലാണെന്നും വരലക്ഷ്മി പറയുകയുണ്ടായി.

ഇതേ വാര്‍ത്ത ശരത്കുമാറിന്റെ ഭാര്യയും അഭിനേത്രിയുമായ രാധികാ ശരത്കുമാറും പോസ്റ്റ് ചെയ്യുകയുണ്ടായി.

ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് ബാധയാണ് ശരത്കുമാറിന്. മാത്രവുമല്ല, അദ്ദേഹം മികച്ച ഡോക്‌ടര്‍മാരുടെ ചികിത്സയിലാണെന്നും രാധിക പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ താന്‍ അറിയിക്കാമെന്നും രാധിക പോസ്റ്റില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശരത്കുമാര്‍ തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ സജീവമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button