ആലപ്പുഴ : തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സര്‍ക്കാരിനെതിരായി വിധിയെഴുതാന്‍ പോവുന്ന സന്ദര്‍ഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളജനത അഴിമതി സര്‍ക്കാരിനെതിരെ വിധിയെഴുതും. ബി ജെ പിക്ക് കേരളത്തില്‍ ഒരിഞ്ച് സ്ഥലം പോലും കിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ജനവികാരം വോട്ടില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ജനങ്ങള്‍ തന്റെ മുഖം കണ്ടാല്‍ വോട്ടു ചെയ്യുകയില്ലെന്നു വ്യക്തമായി അറിഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തുനിന്നും ഒളിച്ചോട്ടം നടത്തിയത്. അദ്ദേഹത്തിന്റെ പിന്‍മാറ്റം തന്നെ പരാജയം സമ്മതിക്കുന്നതിനു തുല്യമാണ്. യു.ഡി.എഫിന് മെച്ചപ്പെട്ട വിജയവും നേട്ടവും കൈവരിക്കാന്‍ കഴിയുമെന്ന പൂര്‍ണ വിശ്വാസമുണ്ട്”, ചെന്നിത്തല പറഞ്ഞു.
Post Your Comments