കൊല്ലം: പാർട്ടി ചിഹ്നം പതിച്ച മാസ്കുമായി പ്രിസൈഡിംഗ് ഓഫീസ് ഡ്യൂട്ടിക്കെത്തി. അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക് ധരിച്ചാണ് പ്രിസൈഡിംഗ് ഓഫീസര്‍ എത്തിയത്. കൊല്ലം കൊറ്റങ്കരിയിലാണ് സംഭവം.മാസ്കിട്ട് ഗ്യാപ്പിട്ട് വോട്ടര്‍മാരുടെ നീണ്ട നിര തന്നെയുണ്ട്‍. ആദ്യ മണിക്കൂറില്‍ മികച്ച പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഭരണ, പ്രതിപക്ഷ നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. മൂന്ന് മുന്നണികളും വന്‍വിജയം നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.
അതേസമയം സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. അഞ്ച് ജില്ലകളിലായി 24,584 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
read also :കേരള ജനത ബി ജെ പിക്ക് ഒരിഞ്ച് സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്ന് ചെന്നിത്തല
88,26,620 വോട്ടര്‍മാര്‍ ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തും. 318 ഗ്രാമപഞ്ചായത്തുകളിലും 50 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പറേഷനുകളിലും 20 മുനിസിപ്പാലിറ്റികളിലും അഞ്ച് ജില്ലാ പഞ്ചായത്തുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.
Post Your Comments