ലക്നൗ : വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ തല്ലിയ സംഭവത്തിൽ എംഎല്‍എയ്ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശില്‍ ആറാം ഘട്ട ലോക്‌സഭാ വോട്ടെടുപ്പിനിടെയായിരുന്നു സംഭവം അരങ്ങേറിയത്.ദോഹി മണ്ഡലത്തിലെ ഔറായിലുള്ള 359-ാം നന്പര് പോളിംഗ് ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസറിനെയാണ് ബിജെപി എംഎല്‍എയായ ദിനനാഥ് ഭാസ്കര്‍ ആക്രമിച്ചത്.
വോട്ടെടുപ്പ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്ന മര്‍ദ്ദനം. എംഎല്‍എയ്ക്കൊപ്പം മൂന്നുപേരും ഓഫീസറെ മർദ്ദിച്ചിരുന്നു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 61.14 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്- 80.16 ശതമാനം. വൈകുന്നേരം ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് ജാര്‍ഖണ്ഡ് 64.46%, ഡല്‍ഹി 56.11%, ഹരിയാന 62.91%, ഉത്തര്‍പ്രദേശ് 53.37%, ബിഹാര്‍ 59.29%, മധ്യപ്രദേശ് 60.40% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ്.
Post Your Comments