കൊച്ചി: കൂത്താട്ടുകുളം മണ്ണത്തൂർ നാവോളിമറ്റത്ത് പാറമടയിൽ മണ്ണുമാന്തിയന്ത്രം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. കൊല്ലം പൂതക്കുളം സ്വദേശി രാഹുൽ ആണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. പാറക്കൂട്ടത്തിനടിയിൽ ഞെരിഞ്ഞമർന്ന യന്ത്രത്തിൽ നിന്ന് ശരീരഭാഗങ്ങൾ മാത്രമാണ് ലഭിക്കുകയുണ്ടായത്.
ഉയരമുള്ള പാറമടയുടെ മധ്യഭാഗത്തെ തട്ടിലായിരുന്ന യന്ത്രത്തിനും ലോറിക്കും മുകളിലേക്ക് മുകൾഭാഗത്തു നിന്ന് പാറക്കല്ലുകൾ പതിക്കുകയായിരുന്നു ഉണ്ടായത്. ഇതിനൊപ്പം ഇരുന്നൂറോളം അടി താഴ്ചയിലേക്ക് യന്ത്രം വീണു. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ചെളിയും വെള്ളവും നിറഞ്ഞ അടിത്തട്ടിൽ കൂടിക്കിടക്കുന്ന പാറക്കല്ലുകൾ രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയുണ്ടായി.
ഏറെ നേരത്തെ പ്രയത്നത്തിനൊടുവിലാണ് രാഹുലിന്റേതെന്ന് കരുതുന്ന ശരീരഭാഗങ്ങൾ ലഭിക്കുകയുണ്ടായത്. കൂത്താട്ടുകുളം പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Post Your Comments