തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also : കോവിഡ് വാക്സിന് വിതരണം : മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ സീറ്റ് കുറയും. ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് കള്ളത്തരം കാണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഒളിച്ചിരിക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഖ്യമന്ത്രി സജീവമായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഇന്ധനവില വര്‍ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരം ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments