Latest NewsKeralaNewsIndia

മോദിയെ പോലെ തന്നെയാണ് ഞാനും മക്കളും: വൈറലായി ജനപ്രിയതാരത്തിന്റെ വാക്കുകൾ

മോദിയെ കുറിച്ച് കൃഷ്ണ കുമാർ

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മുന്നിൽ തന്നെയുണ്ടായിരുന്ന ആളാണ് നടൻ കൃഷ്ണ കുമാർ. ബിജെപി അനുഭാവം തുറന്നു പറഞ്ഞതോടെ താരത്തിനും മകൾ അഹാനയ്ക്കുമെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. വളരെ മോശമായ രീതിയിലായിരുന്നു സൈബർ കമ്മികൾ ഇവരെ ട്രോളിയത്. ഇപ്പോഴിതാ, തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൃഷ്ണകുമാർ.

Also Read: ഇന്ത്യ ഒപ്പമുണ്ട് : ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

താനൊരു ബിജെപിക്കാരനായതിനാൽ അധിക്ഷേപിക്കാമെന്ന് കരുതുന്നവർ തന്നെ ഒടുവിൽ പരാജയപ്പെടുമെന്നും മക്കളെയും തന്നെയും താഴ്ത്തിക്കെട്ടാൻ ശ്രമിച്ചാൽ തങ്ങൾ ഉയരങ്ങൾ കീഴടക്കാനാണ് സാധ്യതയെന്നും വൺ ഇന്ത്യയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി .

‘ശക്തമായി എതിർപ്പ് വരുന്നുണ്ടെങ്കിൽ അതിനനുസരിച്ച് നമ്മൾ വളരും. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകൾ എതിർത്ത വ്യക്തിയാണ് നരേന്ദ്ര മോദി. എതിർക്കുന്തോറും വളരുന്ന അത്ഭുത പ്രതിഭാസമാണ് അദ്ദേഹം. അതുപോലെതന്നെ’.- കൃഷ്ണ കുമാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button