COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 30000-ത്തിൽ താഴെ

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം മുപ്പത്തിനായിരത്തില്‍ താഴെ ആയിരിക്കുന്നു. അഞ്ച് മാസത്തിന് ശേഷമാണ് രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ മുപ്പതിനായിരത്തില്‍ താഴെയെത്തുന്നത്.

26,567 പേർക്കാണ് ഇന്നലെ കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണവും ജൂലൈയ്ക്ക് ശേഷം ഇത് ആദ്യമായി നാല് ലക്ഷത്തില്‍ താഴെ എത്തിയിരിക്കുന്നത്. നിലവില്‍ 3,83,866 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കൊറോണ വൈറസ് രോഗം ബാധിച്ച് 385 പേര്‍ ഇന്നലെ മരിച്ചു.

ആകെ കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 97,03,770 ഉം ആകെ കോവിഡ് മരണം 1,40,958 ആയി ഉയർന്നു. ഇന്നലെ 39,045 പേർക്ക് രോഗമുക്തി നേടാൻ കഴിഞ്ഞു. ഇതുവരെ 91,78,946 പേര്‍ക്കാണ് രോഗമുക്തി നേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button