തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണത്തില്‍ ഏറ്റവും സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സിയായ കസ്റ്റംസ്. കസ്റ്റംസ് കണ്ടെത്തിയ ആ വമ്പന്‍ സ്രാവുകളില്‍ ഈ ഉന്നതനും. ചോദ്യം ചെയ്യലില്‍ സ്വപ്‌ന ഒരിക്കലും പുറത്ത് പറയാത്ത പേരാണ് ഇപ്പോള്‍ കസ്റ്റംസിന്റെ പക്കലുള്ളത്. ഇതിനിടെ കേസില്‍ കുടുങ്ങിയ ഉന്നതനെ ചോദ്യം ചെയ്യാനും പ്രതിയാക്കാനും നിയമതടസമില്ലെന്ന് കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമോപദേശം കിട്ടി.
ഭരണഘടനാ പദവിയിലുള്ളവര്‍ക്ക് ഭരണഘടനാപരമായി ചില പരിരക്ഷകളുണ്ടെങ്കിലും ക്രിമിനല്‍ കേസുകളില്‍ ഇത് ബാധകമല്ല. രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും മാത്രമാണ് സിവില്‍, ക്രിമിനല്‍ കേസുകളില്‍ നിന്ന് പരിരക്ഷയുള്ളത്. ഇവര്‍ക്കെതിരെ അറസ്റ്റോ പ്രോസിക്യൂഷനോ പാടില്ലെന്നാണ് നിയമം.
ഭരണഘടനാ പദവിയുള്ള ഉന്നത നേതാവിന്റെ ഇരുപതിലേറെ വിദേശ യാത്രകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. ഈ യാത്രകളില്‍ ഭൂരിഭാഗവും യു. എ. ഇയിലേക്കായിരുന്നു. നാല് യാത്രകളില്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്നയും ഒപ്പമുണ്ടായിരുന്നു. പ്രത്യേക പരിരക്ഷയുള്ള ഇദ്ദേഹത്തിന്റെ ലഗേജുകള്‍ വിമാനത്താവളത്തില്‍ ഗ്രീന്‍ചാനലിലൂടെ, പരിശോധനയില്ലാതെ വിമാനത്തിലേക്ക് കയറ്റും. യു.എ.യിലും ഇതേ സൗകര്യം ഉപയോഗിച്ച് പരിശോധയില്ലാതെ ബാഗുകള്‍ പുറത്തെത്തിക്കും. സംസ്ഥാനത്ത് ഈ പരിരക്ഷയുള്ള ചുരുക്കം നേതാക്കളേയുള്ളൂ. ഈ സൗകര്യം ഉപയോഗിച്ച് ഡോളര്‍ കടത്തിയെന്നാണ് സംശയം.
കടത്തിയ പണം ആരുടേതാണെന്നും അതിന്റെ ഉറവിടവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുകയാണ്. കസ്റ്റംസ് മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലുള്ള വമ്പന്‍ സ്രാവുകളിലൊരാള്‍ ഈ ഉന്നതനാണ്. പലവട്ടം ചോദ്യം ചെയ്തിട്ടും ഈ ഉന്നതന്റെ വിവരങ്ങള്‍ സ്വപ്ന വെളിപ്പെടുത്തിയിരുന്നില്ല. സ്വപ്ന മായ്ചുകളഞ്ഞ വാട്സാപ് സന്ദേശങ്ങള്‍ സി-ഡാക്കില്‍ വീണ്ടെടുത്തപ്പോഴാണ് ഉന്നതന്റെ പങ്ക് കണ്ടെത്തിയത്.
ഈ ഉന്നതന്‍ നാലു വര്‍ഷത്തിനിടെ യു.എ.ഇയിലേക്ക് 14 യാത്രകള്‍ നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ പരിപാടിക്കായി അഞ്ചുവട്ടം ദുബായില്‍ എത്തി. ഈ പരിപാടികളില്‍ പ്രവാസി വ്യവസായികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്തിരുന്നു. മിക്ക യാത്രകളും സര്‍ക്കാര്‍ പണം ചെലവാക്കാത്ത സ്വകാര്യയാത്രകളായിരുന്നുവെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം
Post Your Comments