ന്യൂഡൽഹി: രാജ്യത്ത് ആഴ്‌ച്ചകള്‍ക്കുള്ളില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പുറകേ കൂടുതല്‍ തയ്യറെടുപ്പുമായി വ്യോമ സേന. കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിനായി ചരക്ക് വിമാനങ്ങളും ഹെലിക്കോപ്‌റ്ററുകളും അടക്കമുളള 100 സംവിധാനങ്ങള്‍ സജ്ജമാക്കി ഇന്ത്യന്‍ വ്യോമസേന. കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ വിതരണത്തിനുള്ള പദ്ധതി തയാറാക്കുന്നതിനിടെയാണിത്. രാജ്യത്തെ ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാനുള്ള ദൗത്യം വ്യോമ സേനയെ ഏല്‍പ്പിച്ചാല്‍ ഉടന്‍ തന്നെ അത് ഏറ്റെടുത്ത് നടപ്പാക്കാനുള്ള മുന്നൊരുക്കങ്ങളാണ് വ്യോമ സേന പൂര്‍ത്തിയാക്കിയിട്ടുള്ളത്.
അതേസമയം മൂന്ന് തരത്തിലുള്ള സംവിധാനമാണ് വ്യോമ സേന കോവിഡ് വാക്‌സിന്‍ വിതരണത്തിനായി ഒരുക്കിയിട്ടുള്ളത്. സി-17 ഗ്ലോബ് മാസ്‌റ്റര്‍, സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ്, ഐഎല്‍ 76 എന്നീ വമ്പന്‍ ചരക്ക് വിമാനങ്ങള്‍ ഉപയോഗിച്ചാവും വാക്‌സിന്‍ നിര്‍മാണ കമ്ബനികളില്‍ നിന്ന് വാക്‌സിന്‍ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28000 കേന്ദ്രങ്ങളില്‍ എത്തിക്കുക. അവിടെ നിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ എഎന്‍ 32 ഡോണിയന്‍ വിമാനങ്ങള്‍ ഉപയോഗിക്കും. എഎല്‍എച്ച് ചീറ്റ ചീനിക് ഹെലികോപ്‌റ്ററുകള്‍ ഉപയോഗിച്ചാവും അവസാന പോയിന്റുകളില്‍ വാക്‌സിന്‍ എത്തിക്കുക.
Read Also: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങുന്നതെന്നെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രി
കോവിഡ് വാക്‌സിന്‍ ആദ്യം ലഭ്യമാക്കുന്ന മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 30 കോടി ഇന്ത്യക്കാര്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി പ്രത്യേക കര്‍മ്മസേനയെത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള തയാറെടുപ്പുകളും നടത്തുകയാണ് വ്യോമ സേന.എന്നാല്‍ ചൈനുമായി നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അതിര്‍ത്തിയില്‍ ജാഗ്രത പുലര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്‌ച്ചയും വരുത്താതെയാവും വ്യോമസേന വിതരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവ കര്‍മസേനയുടെ ഭാഗമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ ആദ്യം നല്‍കുന്നത്.
Post Your Comments