ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് പാര്‍ട്ടിയുടെ ഇരട്ടത്തപ്പാണ് പുറത്തുകൊണ്ടുവരുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
അഗ്രികള്‍ച്ചറല്‍ പ്രോഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റി(എപിഎംസി) ഭേദഗതി ചെയ്യുകയോ പിന്‍വലിക്കുകയോ ചെയ്യുമെന്ന് വാഗ്ദാനം നടത്തിയ 2019-ലെ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ പുതിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലേക്ക് എടുത്തുചാടിയെന്ന് രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
കര്‍ഷികമേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്കായി മോദിസര്‍ക്കാര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന അതേകാര്യങ്ങള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവരും ചെയ്തു. ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതുകൊണ്ട് അവര്‍ നിലനില്‍പ്പിനായി എല്ലാ പ്രക്ഷോഭങ്ങളിലും പങ്കെടുക്കുന്നു. കഴിഞ്ഞകാല പ്രവര്‍ത്തനം മറുന്നുകൊണ്ട് പ്രതിപക്ഷത്തിന്റെ നേട്ടത്തിനായി പ്രതിപക്ഷപാര്‍ട്ടികള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ എതിര്‍ക്കുകയാണ്.2019-ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ എപിഎംസി നിയമം ഭേദഗതി ചെയ്യുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും കയറ്റുമതി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പന്നങ്ങളുടെ വ്യാപാരങ്ങള്‍ക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കുമെന്നു പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments