ഡല്‍ഹി: പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ മോദി സര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ താത്പര്യം സംരക്ഷിക്കുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ നടത്തിയ അഞ്ചാംഘട്ട ചര്‍ച്ചയും ശനിയാഴ്ച പരാജയപ്പെട്ടിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
കൊടും തണുപ്പേറ്റ് കര്‍ഷകര്‍ ബുദ്ധിമുട്ടേണ്ടതില്ല. കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കാൻ തയ്യാറായാല്‍ ഡല്‍ഹിയിലെ ജനങ്ങളുടെ ബുദ്ധിമുട്ടുകളും ഒഴിവാകും. അച്ചടക്കം പാലിക്കുന്നതിന് കര്‍ഷക സംഘടനകള്‍ക്ക് നന്ദി പറയുന്നു. ചര്‍ച്ചകള്‍ അവസാനിച്ചിട്ടിഅവസാനിച്ചിട്ടില്ല. ഡിസംബര്‍ ഒമ്പതിന് വീണ്ടും കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
Post Your Comments