Latest NewsNewsGulfQatar

ഖ​ത്ത​റി​നെ​തി​രെ​യു​ള്ള ഉ​പ​രോ​ധം; ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ഘട്ടത്തിലേക്ക്

ദോ​ഹ: ഖ​ത്ത​റി​നെ​തി​രെ സൗ​ദിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള രാ​ജ്യ​ങ്ങ​ൾ മൂ​ന്ന​ര​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന ഉ​പ​രോ​ധം അവസാന ഘട്ടത്തിലേക്ക്. ത​ര്‍​ക്കം പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള അ​ന്തി​മ ക​രാ​റി​ലേ​ക്ക് ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ള്‍ എ​ത്തി​യ​താ​യാ​ണ് റി​പ്പോ​ര്‍​ട്ടുകൾ സൂചിപ്പിക്കുന്നത്. ഇ​തി​നു മാ​ധ്യ​സ്ഥം വ​ഹി​ച്ച കു​വൈ​ത്തി​നും ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി​യ യു​എ​സി​നും ന​ന്ദി പ​റ​യു​ന്ന​താ​യി ഖ​ത്ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഉ​പ​രോ​ധം നീ​ക്കി​യെ​ന്നും അ​തി​ർ​ത്തി​ക​ൾ തു​റ​ന്നെ​ന്നു​മു​ള്ള ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇതുവരെ വ​ന്നി​ട്ടി​ല്ല. ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ നി​ല​വി​ല്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഖ​ത്ത​ര്‍ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ അ​ബ്ദു​റ​ഹ്മാ​ന്‍ അ​ല്‍​താ​നി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ബ​ഹ്റൈ​നും ഈ​ജി​പ്തും യു​എ​ഇ​യും ഇ​ക്കാ​ര്യ​ത്തി​ല്‍ ഇതുവരെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button