മുംബൈ : ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിച്ച് ബോളിവുഡ് താരം സൈഫ് അലി ഖാൻ. തന്റെ പുതിയ ചിത്രമായ ആദി പുരുഷനെ കുറിച്ചുള്ള പ്രസ്താവനയിൽ അസുര രാജാവായ രാവണനെ സൈഫ് അലി ഖാൻ ന്യായീകരിച്ചിരുന്നു. തുടർന്ന് സോഷ്യൽ മീഡിയിൽ താരത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ഇതിനെ പിന്നിലെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തെത്തിയത്.
ഹിന്ദു വിശ്വാസികളോട് ക്ഷമ ചോദിക്കുന്നു. ഒരു അഭിമുഖത്തിനിടെ ഞാൻ നടത്തിയ
ഒരു പ്രസ്താവന വിവാദങ്ങൾക്ക് കാരണമായെന്നും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും എനിക്ക് ബോധ്യപ്പെട്ടു. ഇത് ഒരിക്കലും ഞാൻ ഉദ്ദേശിച്ചിരുന്നില്ല . എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കാനും എന്റെ പ്രസ്താവന പിൻവലിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ശ്രീരാമൻ നീതിയുടെയും വീര്യത്തിന്റെയും പ്രതീകമാണെന്നും സൈഫ് അലി ഖാൻ മാധ്യമങ്ങളോട് പറഞ്ഞു.
അസുര രാജാവായ രാവണനെ ‘മാനുഷികമായ’ കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് താരം പറഞ്ഞത്. ഒരു അസുര രാജാവിനെ അവതരിപ്പിക്കുക ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ ചിത്രം ന്യായീകരിക്കും. രാവണന്‍റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്ക് രാമ സഹോദരനായ ലക്ഷ്‍മണന്‍ ഛേദിച്ചതല്ലേ എന്നുംസൈഫ് അഭിമുഖത്തില്‍ ചോദിച്ചിരുന്നു.ഇതാണ് വിവാദത്തിനിടയാക്കിയത്.
Post Your Comments