പൂഞ്ച്: നിയന്ത്രണരേഖ കടന്നെത്തി രണ്ട് പാക് പെണ്‍കുട്ടികള്‍. പാക് അധിനിവേശ കാശ്മീരില്‍ നിന്ന് രണ്ടു പെണ്‍കുട്ടികള്‍ മനഃപൂര്‍വമല്ലാതെ ജമ്മുകാശ്മീരിലെ പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖ വഴി ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന ഇന്ത്യന്‍ സൈനികര്‍ പെണ്‍കുട്ടികളെ കണ്ടെത്തുകയായിരുന്നു.
Read Also: കോവിഡിൽ പറ്റിയ വീഴ്ച; മോദി മനുഷ്യജീവന് പ്രാധാന്യം നൽകി; ട്രംപിനെ തളിപ്പറഞ്ഞ് ബിജെപി
എന്നാൽ അന്വേഷണത്തില്‍ തഹസില്‍ ഫോര്‍വേഡ് കഹുട്ടയിലെ അബ്ബാസ്പൂര് ഗ്രാമത്തില്‍ നിന്നുള്ളവരാണ് പെണ്‍കുട്ടികളെന്ന് വ്യക്തമായി. 17കാരിയായ ലൈബ സബെയര്‍, 13കാരിയായ സന സബെയര്‍ എന്നിവരാണ് അശ്രദ്ധമായി നടക്കുന്നതിനിടെ എന്നിവരാണ് നിയന്ത്രണ രേഖ വഴി കടന്നത്. ഇരുവര്‍ക്കും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയതായും എത്രയും വേഗം നാട്ടിലേക്ക് തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും സേനാവക്താവ് അറിയിച്ചു.
Post Your Comments