Latest NewsNewsIndia

അതിർത്തിയിൽ ഓപ്പറേഷൻ ശക്തം : നവംബറില്‍ മാത്രം സുരക്ഷാസേന വധിച്ചത് 21 ഭീകരരെ

ശ്രീനഗര്‍: കശ്മീരിലെ ഓപ്പറേഷൻ അതി ശക്തമാക്കി സൈന്യം. ഒരു ദിവസം ഒരു ഭീകരന്‍ എന്ന രീതിയില്‍ കൊല നടക്കുന്നുണ്ടെന്ന് സൈന്യം അറിയിച്ചു. നവംബറില്‍ മാത്രം കാശ്മീരിൽ സുരക്ഷാസേന വധിച്ചത് 21 ഭീകരരെയാണ്. കൊല്ലപ്പെട്ടവരില്‍ ഭീകരസംഘടനകളിലെ ഉന്നതരും ഉള്‍പ്പെടുന്നുണ്ടെന്നാണ് സുരക്ഷാ സേനയുടെ വിലയിരുത്തല്‍.

കാശ്മീരിന്റെ അടുത്തിടെയുള്ള ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ ഏറ്റുമുട്ടലുകളാണ് ഈ മാസം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും താഴ് വരയ്ക്കു പുറത്തു നിന്നുള്ളവരാണ്. ഇവരില്‍ ലഷ്കര്‍ ഭീകരരും ഉള്‍പ്പെടുന്നു. ഈ ആഴ്ച തുടക്കത്തില്‍ കുപ്വാരയിലും ബാരാമുള്ളയിലുമായി സൈന്യം മൂന്നു ഭീകരരെ വധിച്ചിരുന്നു.

അതേസമയം, ശൈത്യകാലത്ത് ഭീകരര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ആണ് സേനയുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button