ന്യൂഡല്‍ഹി: ട്രംപിനെ വിമര്‍ശിച്ച് ബി.ജെ.പി. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി തള്ളിപ്പറഞ്ഞ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച വീഴ്ചയാണ് ട്രംപിന്റെ തോല്‍വിക്ക് കാരണമെന്ന് നദ്ദ പറഞ്ഞു. എന്നാല്‍ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ എന്ന ധീരമായ തീരുമാനമെടുത്തു.
എന്നാൽ ആരോഗ്യമേഖലയും സമ്പദ് വ്യവസ്ഥയും തമ്മിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കക്ക് ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ മനുഷ്യജീവനാണ് പ്രധാനമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചതെന്നും നദ്ദ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇതാദ്യമായാണ് ബി.ജെ.പി ട്രംപിനെ പരസ്യമായി തള്ളിപ്പറയുന്നത്. നേരത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഇന്ത്യയിലും അമേരിക്കയിലുമായി നമസ്തേ ട്രംപ്, ഹൗഡി മോദി പരിപാടികള്‍ നടത്തിയിരുന്നു.
Post Your Comments