ജമ്മു കശ്മിര്: ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയില്‍ വീണ്ടും വെടിവെയ്പ്പ്. പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം വെടിവെച്ചു. അതേസമയം ഇതിനെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി തന്നെ തിരിച്ചടിച്ചു. അതേസമയം ഏറ്റുമുട്ടലില്‍ ആളപായം ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ ജമ്മു കശ്മിര് അതിര്‍ത്തിയിലുള്ള സ്കൂളുകള്‍ ഇന്നും തുറക്കില്ല. അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയതോടെ ഇന്നലെയാണ് ജമ്മുവിലെ സ്കൂളുകള്‍ അടച്ചത്. സ്കൂളുകളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിരുന്നു. അതേസമയം സ്കൂളുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടുമോ എന്ന കാര്യം വ്യക്തമല്ല.
ജമ്മു കാഷ്മീരിലെ നിയന്ത്രണ രേഖയ്ക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സർക്കാർ സ്വകാര്യ സ്കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.
Post Your Comments