Latest NewsNewsIndia

കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയിൽ കൊഴിഞ്ഞുപോക്ക്; 12 പേർ കീഴടങ്ങി, ശക്തി ക്ഷയിച്ച് സംഘടന

കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയിൽ കൂട്ട കൊഴിഞ്ഞുപോക്ക്. വിശാഖപ്പട്ടണത്ത് സംഘടനയിൽ നിന്നും ഒഴിവായ 12 സജീവ കമ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങി. വിശാഖപ്പട്ടണത്തിലെ ചിന്തപ്പള്ളെ പ്രദേശത്തുള്ള പോലീസ് സ്‌റ്റേഷനിലാണ് സംഭവം.

സംഘടനയുടെ ആക്രമണങ്ങൾ സഹിക്കാൻ കഴിയുന്നില്ലെന്നും പിരിഞ്ഞു പോരാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നതാണെന്നും കീഴടങ്ങിയവർ പറഞ്ഞു. പത്രദിഗുണ്ട, പനസലബണ്ഡ, അകുലൂരു, രാമഗഡ്ഡ എന്നീ പ്രദേശത്തുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. കൊലപാതകവും മറ്റുമായി നിരവധി ക്രൂരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയാണ് സംഘടന. എന്നാൽ, ഇതിൽ മനംമടുത്തവരാണ് കീഴടങ്ങിയതെന്ന് അസിസ്റ്റന്റ് സൂപ്രഡന്റ വിദ്യ സാഗർ നായ്ഡു അറിയിച്ചു.

Also Read: ‘പടനായകൻ കൊട്ടാരത്തിൽ ഉറക്കമാണ്’; എന്നാലും എന്റെ സഖാക്കളെ… നിങ്ങൾക്കീഗതി വന്നല്ലോ!

പ്രദേശത്ത് പോലീസ് ഡിപാർട്ട്‌മെന്റ് വളരെയധികം സാമൂഹിക പ്രവർത്തനങ്ങളാണ് ചെയ്തുവരുന്നത്. ഇത് മനസിലാക്കിയാണ് ഇവർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. പ്രദേശവാസികളെ വധഭീഷണി മുഴക്കിയാണ് കമ്യൂണിസ്റ്റ് ഭീകര സംഘത്തിൽ ചേരാൻ നിർബന്ധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button