KeralaLatest NewsArticleNewsWriters' Corner

‘പടനായകൻ കൊട്ടാരത്തിൽ ഉറക്കമാണ്’; എന്നാലും എന്റെ സഖാക്കളെ… നിങ്ങൾക്കീഗതി വന്നല്ലോ!

‘പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യുന്ന മുഖ്യമന്ത്രി‘; സഖാക്കൾക്ക് മൗനം, ഇപ്പൊ മിണ്ടാട്ടമില്ല!

പിണറായി വിജയൻ, രാഷ്ട്രീയ ശത്രുക്കളെ പോലും ആരാധകരാക്കിയ ഒരേയൊരു നേതാവ്. മലയാളികളുടെ അഹങ്കാരം. മറ്റ് സംസ്ഥാനങ്ങൾക്ക് മുൻപിൽ കേരളത്തെ തലയുയർത്തിപ്പിടിക്കാൻ കാരണക്കാരനായവൻ. ഹൊ… എന്തൊക്കെയായിരുന്നു ബഹളങ്ങൾ. ഒടുവിൽ ‘പവനായി ശവമായി…’ എന്ന് പറഞ്ഞാൽ മതിയല്ലോ. 2020 അവസാനിക്കാറായ ഈ സാഹചര്യത്തിൽ പിണറായി വിജയനെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തിന്റെ ഫാൻസ് ഉറക്കത്തിലാണ്. വെറുതേ, അവരെ വിളിച്ച് ശല്യം ചെയ്യണ്ട, ഉണരില്ല!

പിണറായി വിലാസം ഫാൻസ് അസോസിയേഷനെയൊന്നും ഇപ്പോൾ കാണാനേ കിട്ടുന്നില്ലല്ലോ? ഏറ്റവും കൂടുതൽ സാക്ഷരത ഉണ്ടെന്നു പറയുന്ന, ഏറ്റവും വിവേകത്തോട് കൂടി രാഷ്ട്രീയ സമകാലീന സംഭവങ്ങളെ നോക്കിക്കാണുന്ന മലയാളികളുടെ ക്ഷമയെ പരീക്ഷിക്കുകയാണ് പിണറായി സർക്കാർ ഇപ്പോൾ. പിണറായി സർക്കാർ വീണ ചെളിക്കുഴിയിൽ നിന്ന് മറ്റൊരു വിവാദത്തിനും അവരെ രക്ഷിക്കാനാവില്ല.

Also Read: നാല് വോട്ടിന് വേണ്ടി ചെറ്റത്തരം കാണിക്കില്ല; തലയുയര്‍ത്തി നെഞ്ച് വിരിച്ച്‌ പറയാനാകുമെന്ന് പിണറായി

നവോത്ഥാനത്തിന്റെ കാവലാളുകൾക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ ആകെമൊത്തം ഒരു മൗനമാണ്. ഉരിയാടാൻ വയ്യാത്ത അവസ്ഥ. തെരഞ്ഞെടുപ്പിലെ പടനായകൻ മുഖ്യമന്ത്രി തന്നെയാണെന്നാണ് സി പി എം നൽകുന്ന വിശദീകരണം. അണികളെ യുദ്ധത്തിനു പറഞ്ഞുവിട്ട് കൊട്ടാരത്തിൽ സുഭിക്ഷം കഴിയുന്ന രാജാവിനെയാണ് ഇപ്പോൾ ഓർമ വരുന്നത്. തോൽക്കുമെന്ന് ഉറപ്പുള്ള യുദ്ധത്തിനു രാജാവെന്തിന്? മന്ത്രിയോ പടയാളികളോ പോരേ? ഏതാണ്ട് ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇപ്പോഴത്തെ അവസ്ഥ.

ചോദിച്ചാൽ പറയും, ‘എനക്ക് അങ്ങനെ തോന്നീട്ടില്ല, എനക്കറിയേലപ്പ, അതെല്ലാം ഓര് പറയണതല്ലേ‘ന്ന്… അതേ, കാര്യമായ കാര്യമാണല്ലോ അവര് പറയുന്നത്. അപ്പോൾ ഇങ്ങനത്തെ സ്ഥിരം ഡയലോഗ് അടിയെങ്കിലും ഒന്ന് നിർത്തിക്കൂടേ ഇരട്ടചങ്കാ… എന്നാണ് ജനാധിപത്യബോധമുള്ള യുവതലമുറയിലെ ചെറുപ്പക്കാർ ചോദിക്കുന്നത്. പോസ്റ്ററുകളിൽ മുഖ്യമന്ത്രിയുടെ ഫോട്ടോ വെക്കാത്തത് മനഃപൂർവ്വമാണത്രേ. അണികൾക്കും സ്ഥാനാർത്ഥികൾക്കും മുഖ്യമന്ത്രിയുടെ മുഖം വേണ്ട, ഊർജ്ജം മതിയെന്ന്. നല്ല കഥ തന്നെ, അഴിമതിയിൽ കുളിച്ച് നിൽക്കുമ്പോൾ തന്നെ വേണമല്ലേ ഊർജ്ജം.!

Also Read: കേരളം അഴിമതി ഇല്ലാത്ത സംസ്ഥാനമായി മാറി: മുഖ്യമന്ത്രി പിണറായി വിജയൻ

ഒരു കാര്യം പറഞ്ഞാൽ നടത്തുമെന്നു ഗാരന്റിയുള്ള ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ മുഖ്യമന്ത്രിയാണ് പിണറായി‘ എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ പറയുന്നത്. ശരി, എങ്കിൽ ഗോവിന്ദനെങ്കിലും ഒന്ന് പറയൂ, എന്താണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളോടും അഴിമതിയോടും നിങ്ങളുടെ മുഖ്യമന്ത്രിക്ക് പറയാനുള്ളത്?. വെട്ടിനിരത്തലും തട്ടിക്കൂട്ടലും ഒത്തിരി കൊണ്ടും കൊടുത്തും ശീലമുള്ളയാളാണല്ലോ വിജയനെന്നാണ് വിവരമുള്ളവർ ചോദിക്കുന്നത്. ചോദ്യങ്ങൾ ശരങ്ങളായി പതിക്കുമ്പോൾ മറുപടിയില്ലെങ്കിൽ മുഖ്യമന്ത്രി എന്നല്ല, ആരായിരുന്നാലും ബാധ കയറും. പിന്നെ കണ്ണുരുട്ടലായി, കടക്ക് പുറത്തായി, ആകെ മൊത്തം ബഹളമയം. എന്നാലും…. സഖാക്കളേ… നിങ്ങൾക്കീഗതി വന്നല്ലോ.

അപർണ എസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button