പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈ സീസണിലെ ആദ്യ വിജയമെന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം നാലാം പോരിലും അസ്തമിച്ചിരിക്കുന്നു. എഫ്‌സി ഗോവയ്‌ക്കെതിരായ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. കളിയുടെ അവസാന ഘട്ടത്തിൽ ഒരു ഗോള്‍ മടക്കിയെങ്കിലും തൊട്ടു പിന്നാലെ തന്നെ ഗോവ മൂന്നാം ഗോളും വലയിലാക്കുകയുണ്ടായി.
ഈ സീസണില്‍ മിന്നും ഫോമില്‍ കളിക്കുന്ന ഗോവ താരം ഇഗോര്‍ അംഗുലോ ഇരട്ട ഗോളുകള്‍ നേടിയെടുത്തു. ഗോവയുടെ ശേഷിച്ച ഗോള്‍ മെന്‍ഡോസ ആണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ കിട്ടിയത് വിസന്റെ ഗോമസിന്റെതായിരുന്നു.
കളിയുടെ ഇരു പകുതികളിലുമായി ഗോവ ഗോളുകള്‍ നേടിക്കൊണ്ട് മുന്‍തൂക്കം നേടിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ ഇഞ്ച്വറി ടൈമിലാണ് എത്തുകയുണ്ടായത്. തൊട്ടു പിന്നാലെ ഗോവ മൂന്നാം ഗോളും നേടിയെടുത്തു. കളി തുടങ്ങി 30ാം മിനിറ്റിലാണ് ഗോവ ആദ്യ ഗോള്‍ നേടുകയുണ്ടായത്. അംഗുലോയായിരുന്നു സ്‌കോറര്‍. രണ്ടാം പകുതിയിൽ ആരംഭിച്ച് 52ാം മിനിറ്റില്‍ മെന്‍ഡോസയും ഗോൾ നേടി.
കളി അവസാനിക്കാനിരിക്കെ പത്ത് പേരായി ചുരുങ്ങേണ്ടി വന്നതും ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടിയായി. ഇഞ്ച്വറി ടൈമില്‍ പ്രതിരോധ താരം കോസ്റ്റ നമോയിനെസു രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്താക്കുകയാണ് ഉണ്ടായത്. സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം തോ്ല്‍വിയാണിത്. ഗോവയുടെ ആദ്യ വിജയവും.
Post Your Comments