Latest NewsNattuvarthaNews

ടി.പി വധത്തിലും രവീന്ദ്രന് പങ്ക്?; നിർണായക വെളിപ്പെടുത്തലുമായി കെ.കെ രമ

ടിപി വധവും സിഎം രവീന്ദ്രന് അറിയാമായിരുന്നു

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെ നിർണായക വെളിപ്പെടുത്തലുമായി കെ.കെ രമ. ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വധത്തെക്കുറിച്ച് രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കെ.കെ രമ നടത്തിയിരിക്കുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നെന്നും രമ അറിയിച്ചു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡിസംബർ 10 ന് രവീന്ദ്രനെ ഇഡി ചോദ്യചെയ്യാനിരിക്കെയാണ് രമയുടെ നിർണായക വെളിപ്പെടുത്തലെന്നതും ശ്രദ്ധേയമാണ്. പാർട്ടി പ്രവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ രവീന്ദ്രനും ചന്ദ്രശേഖരനും സുഹൃത്തുക്കളായിരുന്നുവെന്നും പാർട്ടിയിലെ വിഭാഗീയത അവരുടെ സൗഹൃദത്തേയും ബാധിച്ചുവെന്ന് രമ പറഞ്ഞു.

Also Read: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതു കൊണ്ട് മാത്രം ഒരാൾ കുറ്റവാളിയാവണമെന്നില്ല;സിഎം രവീന്ദ്രൻ വിഷയത്തിൽ പ്രതികരിച്ച് എ വിജയരാഘവന്‍

ചന്ദ്രശേഖരന്റെ കൊലപാതകത്തെക്കുറിച്ചും രവീന്ദ്രന് അറിവുണ്ടായിരുന്നെന്ന് രമ പറഞ്ഞു. പിണറായി വിജയന്റെ അടുപ്പക്കാരനായ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ട്. രവീന്ദ്രനിൽ നിന്നും അന്വേഷണം വൈകാതെ പിണറായി വിജയനിലേക്ക് എത്തിച്ചേരുമെന്നും രമ പറയുന്നു.

സിപിഎം തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളെ മറയ്ക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, അഴിമതി അടക്കമുള്ള കാര്യങ്ങളിൽ സർക്കാരിന് നിൽക്കക്കള്ളിയില്ലാതെ ആയിരിക്കുകയാണെന്ന് രമ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button