അവയവക്കടത്തിനായി സിന്‍ജിയാങ് തടങ്കല്‍പ്പാളയത്തില്‍ പ്രതിവര്‍ഷം 25,000 ലധികം ഉയിഗൂർ മുസ്ളീങ്ങളെ ചൈനീസ് അധികൃതര്‍ കൊല്ലപ്പെടുത്തുന്നതായി റിപ്പോർട്ട്. മുസ്ലീങ്ങളോടുള്ള ക്രൂരതയിൽ ഒരു മാറ്റവും വരുത്താതെ അവരെ അതിക്രൂരമായി ഇപ്പോഴും പീഡിപ്പിക്കുകയാണ് ചൈനയെന്ന് വെളിപ്പെടുത്തൽ.
ചൈനീസ്”റീ-എഡ്യൂക്കേഷൻ” ക്യാമ്പുകളിലെ ഉയിഗൂർ മുസ്ലീങ്ങൾ എല്ലാ വെള്ളിയാഴ്ചയും പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരാകുന്നുവെന്ന് ചൈനീസ് സർക്കാർ നടത്തിയ അതിക്രമങ്ങളുടെ ഇരകളിലൊരാളായ സെയ്‌രഗുൽ സൗത്ബേ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെ സിന്‍ജിയാങിലെ തടവു കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് ഇപ്പോള്‍ തുര്‍ക്കിയില്‍ കഴിയുന്ന ഒമര്‍ ബെകാലിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ചൈനീസ് അധികൃതര്‍ ഉയിഗൂർ മുസ്ലീങ്ങളോട് തുടരുന്ന പൈശാചിക കൃത്യങ്ങള്‍ വെളിപ്പെടുത്തിയത്.
ലക്ഷക്കണക്കിനു ഉയിഗൂർ മുസ്ലീങ്ങളാണ് ഇപ്പോഴും ചൈനയിൽ തടവിൽ കഴിയുന്നത്. ഇവരെ തടവിലിട്ട കേന്ദ്രങ്ങളെ വിദ്യാഭ്യാസ ക്യാംപുകളെന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ചൈന തടവിലാക്കിയ 10 ലക്ഷത്തോളം മുസ്ളീങ്ങൾക്ക് നേരിടേണ്ടി വരുന്നത് കൊടിയ പീഡനമാണ്.
സിന്‍ജിയാങ്ങിലെ ഉയിഗൂറുകളെ കൂട്ടത്തോടെ തടവിലാക്കുന്നത് അവയവമാറ്റ ബിസിനസിന് വേണ്ടിയാണെന്ന് റിപ്പോർട്ടുകളുണ്ട്. തടവിലാക്കിയവരുടെ രക്തം പരിശോധിച്ച് അവശ്യമായ അവയവങ്ങൾ ഇവർ കൈക്കലാക്കുകയാണെന്നാണ് റിപ്പോർട്ട്.
തടവിലിട്ട സമയത്ത് തന്റെ കൈകളില്‍ ചുറ്റികകൊണ്ട് അടിച്ചുവെന്നും ഇരുമ്പിന്റെ ചാട്ടകൊണ്ട് ശരീരത്തില്‍ അടിച്ചുവെന്നും ഒമര്‍ ബെകാലി പറഞ്ഞു.സഹതടവുകാരായ ആയിരക്കണക്കിനു പേരുടെ അവയവങ്ങള്‍ അനധികൃതമായി നീക്കം ചെയ്ത് കച്ചവടം നടത്തിയതായും ഒമർ ബെകാലി വെളിപ്പെടുത്തി.
“എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ പന്നിയിറച്ചി കഴിക്കാൻ നിർബന്ധിതരായി. മുസ്ലീങ്ങൾക്ക് വിശുദ്ധമായ ആ ദിവസം തന്നെ അവർ അതിനായി തിരഞ്ഞെടുത്തു. അത് നിരസിക്കുകയാണെങ്കിൽ കഠിനമായ ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നൽകി. മറ്റ് വഴികളില്ലാതെ പലർക്കും അത് കഴിക്കേണ്ടി വന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം സെയ്‌രഗുൽ സൗത്ബേ പറഞ്ഞത്.
മുസ്ലീങ്ങൾക്കെതിരായി പന്നി വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിനും വിപുലീകരിക്കുന്നതിനുമായി ചൈനയിൽ സജീവമായ ഒരു ശ്രമം നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
Post Your Comments