തിരുവനന്തപുരം : തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്. തെരഞ്ഞെടുപ്പ് ദിവസം ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കോവിഡ് രോഗികള്‍ സുരക്ഷാ മാനദണ്ഡം പാലിച്ച് മാത്രമേ ബൂത്തിലെത്താവൂവെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ ക്യൂവില്‍ ആറ് അടി അകലം പാലിച്ച് മാത്രമായിരിക്കണം നില്‍ക്കേണ്ടത്. വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ സ്വന്തമായി പേന കൈയ്യില്‍ നിര്‍ബന്ധമായും കരുതിയിരിക്കണം. ബൂത്തിനകത്ത് പരമാവധി മൂന്നു വോട്ടര്‍മാര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. കുട്ടികളെ വോട്ടെടുപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.
Post Your Comments