COVID 19KeralaLatest NewsNews

കൊവിഡ് 19: ആശ്വസിക്കാമോ, കേരളത്തിന്റെ അവസ്ഥയെന്ത്? – കണക്കുകൾ ഇങ്ങനെ

രാജ്യത്ത് കൊവിഡ് 19 പ്രതിദിനം റിപ്പോർട്ടു ചെയ്യുന്നതിൽ മുൻപന്തിയിലുള്ള മൂന്ന് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണ്. കരുതലോടെ നീങ്ങിയിരുന്ന നമ്മളാണ് ഇപ്പോൾ രോഗവ്യാപനത്തിലും മുന്നിൽ. എന്നാൽ, ഇന്ന് സ്ഥിരീകരിച്ചത് പോസിറ്റീവ് കേസുകളേക്കാൾ അധികം നെഗറ്റീവ് കേസുകളാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഈ കണക്കുകൾ കേരളത്തിന് ആശ്വാസം നൽകുന്നുവോയെന്ന് നോക്കാം.

തദ്ദേശ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് കൊവിഡ് വ്യാപനം കേരളത്തിൽ രൂക്ഷമാകാൻ സാധ്യതയുണ്ടോയെന്ന ആശങ്കയിലാണ് സർക്കാരും ആരോഗ്യവകുപ്പും. കൊവിഡ് രോഗലക്ഷണങ്ങളോട് കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പ്രതിദിനം രണ്ടായിരമാണ്. ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3,14,400 ആണ്.

Also Read: കൊവിഡ് പിസിആര്‍ ടെസ്റ്റ് ഫീസില്‍ ഇളവുമായി അബുദാബി

സമ്പർക്കം തന്നെയാണ് ഇപ്പോഴും രോഗം പടരാനുള്ള പ്രധാന കാരണം. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം ദിനം പ്രതി വർധിച്ച് വരുന്നതും ആശങ്കയുണർത്തുന്നു. എന്നാൽ, ആശ്വാസം നൽകുന്നത് ജില്ല തിരിച്ചുള്ള കണക്കുകൾ ആണ്. സംസ്ഥാനത്ത് ഏറെ ആശങ്ക ഉണർത്തിയ ജില്ലകളിൽ ഇപ്പോൾ കൊവിഡ് നിരക്ക് കുറവാണ്. ആദ്യഘട്ടത്തിൽ കാസർഗോഡ് ആയിരുന്നു കൂടുതൽ. എന്നാൽ, ഇപ്പോൾ വളരെയധികം നിയന്ത്രണ വിധേയമാണ് ഇവിടുത്തെ കാര്യങ്ങൾ. 1171 രോഗികൾ മാത്രമാണ് കാസർഗോഡ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.

Also Read: കൊവിഡ് വാക്‌സീന്റെ വരവ് ; വന്‍ സുരക്ഷയ്ക്ക് നിര്‍ദ്ദേശം നല്‍കി യോഗി ആദിത്യനാഥ്

1851 രോഗികളാണ് വയനാട്ടിൽ ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം ആരംഭിച്ചപ്പോൾ മുതൽ വയനാട് രോഗികളുടെ എണ്ണത്തിൽ നല്ല കുറവുണ്ടായിരുന്നു. സംസ്ഥാനത്ത് 2000ത്തിൽ കുറവ് രോഗികളുള്ള രണ്ട് ജില്ലകൾ ഇവ മാത്രമാണ്. ആറായിരത്തിലധികം രോഗികൾ നിലവിൽ ചികിത്സയിൽ കഴിയുന്ന നാല് ജില്ലകളാണ് സംസ്ഥാനത്തിനു ആശങ്കയുണർത്തുന്നത്. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവടങ്ങളിലാണ് രോഗികൾ കൂടുതലുള്ളത്.

കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button