തുടക്കം മുതൽ അപൂർവതകൾ നിറഞ്ഞ സംഭവികാസങ്ങൾ കൊണ്ട് ശ്രദ്ധനേടിയ ചാക്കോ കൊലക്കേസ്. കേരളം സാക്ഷിയായ അത്യപൂർവ്വ കേസ്. ഇരയായ മനുഷ്യനേക്കാൾ ഗൂഢാലോചന നടത്തി, കൊലപാതകം ചെയ്ത്, അതിവിദഗ്ധമായ രക്ഷപെട്ട പ്രതിയെക്കുറിച്ച് കേരളം ഇന്നും ചർച്ച ചെയ്യുന്നു. കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട കേസാണ് ചാക്കോ കൊലപാതകക്കേസ്.
സുകുമാരക്കുറുപ്പിന്റെ കഥ വീണ്ടും ചർച്ചയാവുകയാണ്. ജില്ലാ പഞ്ചായത്ത് കരുവാറ്റ ഡിവിഷനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ. ശ്രീകുമാർ ആണ് ഇപ്പോൾ ഈ കേസ് ചർച്ച ചെയ്യപ്പെടാനുള്ള കാരണം. കേരള പൊലീസിനെ വട്ടം കറക്കിയ കേസിൽ സാക്ഷിയായിരുന്നു ശ്രീകുമാർ.
ചാക്കോയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ഇദ്ദേഹം. ചാക്കോ കൊല്ലപ്പെടുന്നതിനു മുൻപുള്ള സമയം ശ്രീകുമാറിനൊപ്പമായിരുന്നു. ഇൻഷൂറൻസ് തുകയ്ക്ക് വേണ്ടി മാത്രമാണ് സുകുമാരക്കുറുപ്പ് ചാക്കോയെ കൊന്നതെന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്ന് പറയുകയാണ് ശ്രീകുമാർ.
മൂന്ന് സംസ്ഥാനങ്ങളെ വെല്ലുവിളിച്ച വീരപ്പനെ പോലും പിടിച്ച പാരമ്പര്യമുള്ള നമ്മുടെ കേരള പൊലീസിനു സുകുമാരക്കുറിപ്പിനെ പിടികൂടാൻ കഴിയാത്തത് വലിയൊരു നാണക്കേട് ആയിട്ടാണ് ഇന്നും കേരള ജനത നോക്കിക്കാണുന്നത്. ഗൾഫിൽ നിന്നും താനെടുത്ത 15 ലക്ഷത്തിന്റെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് സുകുമാരക്കുറുപ്പ് ആൾമാറാട്ടം നടത്തി കൊലപാതകം ആസൂത്രണം ചെയ്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പക്ഷേ, സുകുമാരക്കുറിപ്പിനെ മാത്രം തൊടാൻ പൊലീസിനായില്ല. 1990 കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
Post Your Comments