കത്തുന്ന പശുത്തൊഴുത്തിനുള്ളില്‍ കുടുങ്ങിയ പശുക്കളെയും പശുക്കുട്ടികളെയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ കര്ഷകന് വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം.
ഇത്വാരി ലാല്‍ ആര്യ എന്ന കര്‍ഷകന്റെ തൊഴുത്തിനാണ് ശനിയാഴ്ച രാത്രി തീ പിടിച്ചത്. പശുത്തൊഴുത്തില്‍ നിന്ന് തീയും പുകയും പുറത്തേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ആര്യ പശുവിനെ രക്ഷിക്കാനായി അകത്തേക്ക് കയറുകയായിരുന്നു. തീ കെടുത്താന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയുടെ ഒരു ഭാഗം അദ്ദേഹത്തിന്റെയും കന്നുകാലികളുടെയും മേല്‍ വീഴുകയായിരുന്നു.
read also:വെറുതെ ഒരു രസത്തിന് 10 കൊലപാതകങ്ങൾ; 22കാരൻ പോലീസ് പിടിയിൽ
മരിച്ച കര്‍ഷകന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും കന്നുകാലികളെ നഷ്ടപ്പെട്ടതിന് 80,000 രൂപയും നല്‍കുമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജയ്ചന്ദ്ര പാണ്ഡെ പറഞ്ഞു.
Post Your Comments