കൊച്ചി: അഴിമതിയിൽ മുങ്ങി പിണറായി സര്‍ക്കാര്‍. ഊരാളുങ്കല്‍ സൊസൈറ്റിക്ക് എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 1500 കോടി രൂപയിലേറെ തുകയുടെ വിവിധ കരാറുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ നിര്‍മാണങ്ങളും കമ്പ്യുട്ടര്‍ വിതരണവും ഐടി സേവനവും ഉള്‍പ്പെടെ എട്ടിലേറെ മേഖലകളിലെ പ്രവര്‍ത്തനങ്ങളുണ്ട്. ഇഡി ചോദിച്ചിരിക്കുന്നത് എല്ലാത്തരം പദ്ധതികളുടെയും പണമിടപാട് കണക്കാണ്, പദ്ധതി വിശദാംശങ്ങളാണ്. 2017, 2018 വര്‍ഷങ്ങളില്‍ ഊരാളുങ്കലിന് ഏറ്റെടുത്ത് ചെയ്യാന്‍ പറ്റുന്ന പദ്ധതികളുടെ പരമാവധി മുടക്ക് ചെലവ് 50 കോടി ആയിരിക്കെ കോടികള്‍ മുടക്കുവാനുള്ള പദ്ധതികള്‍ നല്‍കിയിട്ടുണ്ട്.
അതില്‍ കിഫ്ബി പദ്ധതികള്‍ മുതല്‍ സെക്രട്ടേറിയറ്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വരെയുണ്ട്. 2016-17 വര്‍ഷം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ താഴത്തെ നിലയില്‍ നവകേരളം ആക്ഷന്‍ പ്ലാനിനു വേണ്ടി വര്‍ക്ക്‌സ്‌റ്റേഷനും ക്യൂബിക്കിള്‍സും നിര്‍മിക്കുന്ന പ്രവൃത്തി നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയുടെ ഓഫീസ് നവീകരണമുണ്ട്. ചെറുപുഴ-ഉളിക്കല്‍ ഹില്‍ ഹൈവേയുടെ 59 കിലോമീറ്റര്‍ പണിയാന്‍ 205 കോടിയുടെ കരാര്‍, തൊണ്ടയാട് ഫ്‌ളൈഓവര്‍ (52 കോടി), രാമനാട്ടുകര ഫ്‌ളൈഓവര്‍ (75 കോടി), താമരശ്ശേരി ചുരം റോഡ് (1.85 കോടി) എന്നീ 40 കരാറുകള്‍ ടെന്‍ഡറില്ലാതെ ഊരാളുങ്കലിന് കൊടുത്തവയിലുണ്ട്.
Read Also: ഒടുവിൽ പിണറായി വിജയൻ ഇറങ്ങുന്നു…
എന്നാൽ ഐടി വകുപ്പിന്റെ കീഴില്‍, സ്മാര്‍ട്ട് സ്‌കൂള്‍ പദ്ധതിക്ക് കമ്പ്യുട്ടര്‍ സോഫ്റ്റ്‌വെയര്‍-ഹാര്‍ഡ്‌വെയര്‍ നല്‍കിയ പദ്ധതി 300 കോടി രൂപയുടെ ഇടപാടാണ്. ഇത് ഊരാളുങ്കലിനാണ് നല്‍കിയത്. മോട്ടോര്‍ വാഹന വകുപ്പില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കല്‍, വാഹന രജിസ്‌ട്രേഷന്‍ തുടങ്ങിയ ഇടപാടുകള്‍ ഊരാളുങ്കല്‍ വഴിയായിരുന്നു. ഇതിനുപുറമെ സ്വകാര്യ മേഖലയില്‍ സൊസൈറ്റി നടത്തിയ ഇടപാടുകള്‍ വഴിയും കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയിട്ടുണ്ടെന്നാണ് ഇ ഡിയുടെ വിവരം. കഴിഞ്ഞ ദിവസം ഊരാളുങ്കല്‍ സൊസൈറ്റിയുടെ ആസ്ഥാനത്ത് ഇഡി നടത്തിയ റെയ്ഡിലാണ് ഇതിലേക്കെല്ലാം നയിച്ച വിവരങ്ങള്‍ ലഭിച്ചത്.
Post Your Comments