
22 വയസിനിടെ 10 കൊലപാതകങ്ങൾ നടത്തിയ സൈക്കോ റാസി എന്ന മുഹമ്മദ് റാസിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഗുരുഗ്രാമിൽ നിന്നു കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് പിടികൂടിയത്. എന്നാൽ അതേസമയം, കൊലപാതകങ്ങൾ ചെയ്തത് എന്തിനെന്ന പോലീസിന്റെ ചോദ്യത്തിന് പ്രതി നൽകിയിരിക്കുന്ന മൊഴിയാണ് എല്ലാരേയും ഞെട്ടിക്കുന്നതാണ്. പ്രത്യേകിച്ച് കാര്യമൊന്നുമില്ല ‘വെറുതേ ഒരു രസത്തിന്’ ചെയ്തതെന്നായിരുന്നു എന്നതാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. നവംബർ അവസാനവാരം ഗുരുഗ്രാം മേഖലയിലെ 3 പേർ 3 ദിവസത്തിനിടെ കൊല്ലപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം നടന്നത്. കൊലപാതകം നടന്ന സ്ഥലങ്ങളിൽ ബിഹാർ ഖലിലാബാദ് സ്വദേശിയായ നിർമ്മാണത്തൊഴിലാളി മുഹമ്മദ് റാസിയെ കണ്ടതോടെയാണ് ഇയാളെ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയും ചെയ്യുകയുണ്ടായി. ലഹരിക്കടിമയായ ഇയാൾ കൊല്ലപ്പെടുന്നവരിൽ നിന്നു പണം അപഹരിച്ചാണു ലഹരി വാങ്ങുന്നതെന്നു പോലീസ് പറയുകയുണ്ടായി. കൊല്ലുന്നതിൽ സന്തോഷം കണ്ടെത്തുന്നുവെന്നും പ്രശസ്തി നേടാനുള്ള എളുപ്പ മാർഗ്ഗമാണിതെന്നും ആണ് പ്രതി മൊഴി നല്കുകയുണ്ടായത്.
Post Your Comments